KeralaLatest NewsNews

പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് 20 സീറ്റും നേടും: തോറ്റാൽ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് 20 സീറ്റും നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിജയിച്ചാൽ അതിന്റെ ക്രെഡിറ്റ് എല്ലാവർക്കുമായിരിക്കുമെന്നും തോറ്റാൽ മുഴുവൻ ഉത്തരവാദിത്വവും താനേറ്റെടുക്കുമെന്നും വിഡി സതീശൻ വ്യക്തമാക്കി.

Read Also: പല്ല് തേക്കുമ്പോള്‍ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നതിന് മുമ്പ് ബ്രഷ് നനയ്ക്കാറുണ്ടോ? ഇതറിയണം

ഇപ്പോൾ കോൺഗ്രസിന് ഒരുപാട് മാറ്റമുണ്ടായിട്ടുണ്ട്. പണ്ട് ഗ്രൂപ്പ് യോഗം ചേർന്നില്ലെങ്കിൽ ചില നേതാക്കൾക്ക് ഉറക്കം വരില്ലായിരുന്നു. ഇന്ന് ആ രീതി ഏറെ മാറി. നേതൃത്വത്തിനെതിരെ മറ്റുള്ള നേതാക്കളിൽ നിന്നും പരാതി ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള പൊലീസിനെ കൈകാലുകൾ വരിഞ്ഞുകെട്ടി ലോക്കപ്പിൽ കിടത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫിസിനെ ഒരു സംഘം ഹൈജാക് ചെയ്തിരിക്കുകയാണ്. സിപിഎമ്മിന്റെ അഴിമതി പണം പാർക്ക് ചെയ്യുന്ന സ്ഥലമായി ഊരാളുങ്കൽ സൊസൈറ്റി മാറിയെന്നും അദ്ദേഹം വിമർശിച്ചു.

Read Also: കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതി: 112 ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 554.45 കോടി രൂപയുടെ അനുമതി ലഭിച്ചതായി എംബി രാജേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button