ചെറുതുരുത്തി: റോഡ് ടാറിങ് പൂർത്തിയായി രണ്ടുദിവസം മാത്രം കഴിയവെ വീണ്ടും കുഴിയായി. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ഏഴ് സ്ഥലങ്ങളിൽ പൊട്ടി വെള്ളമൊഴുകിയതോടെ റോഡ് കുഴിയാവുകയായിരുന്നു.
Read Also : അടിമാലിയിൽ ആദിവാസി യുവാവിനെ കുത്തി കൊലപ്പെടുത്തി: പ്രതി അറസ്റ്റില്‍, വ്യക്തിവൈരാഗ്യമെന്ന് പോലീസ്
ചെറുതുരുത്തി പൈങ്കുളം കിള്ളിമംഗലം റോഡിലാണ് സംഭവം. രണ്ട് തവണ ടാറിങ് കഴിഞ്ഞ് രണ്ടുദിവസം ആയപ്പോൾ കിള്ളിമംഗലം മുതൽ കാറാത്തുപടി വരെ ഏഴ് സ്ഥലങ്ങളിലായി പൈപ്പ് പൊട്ടുകയായിരുന്നു. പൈപ്പ് ശരിയാക്കണമെങ്കിൽ പുതിയ റോഡ് ആദ്യം കുത്തിപ്പൊളിക്കണമെന്നാണ് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നത്.
Read Also : മദനിക്ക് നാട്ടിലേക്ക് വരാൻ കെ സി വേണുഗോപാൽ ഇടപെടുന്നു: കർണാടക കോൺഗ്രസ് സർക്കാർ ഇളവ് നൽകിയേക്കും
അതേസമയം, റോഡ് നിർമാണത്തിലെ അപാകതയിലും വാട്ടർ അതോറിറ്റിക്കുമെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റിയതിനുശേഷം ടാറിങ് നടത്തിയാൽ മതിയെന്ന് നാട്ടുകാർ പറഞ്ഞിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.
Post Your Comments