KottayamKeralaNattuvarthaLatest NewsNews

മൃഗാശുപത്രിയടക്കം മൂന്ന് സർക്കാർ ഓഫീസുകളിൽ മോഷണശ്രമം

കോടികളുടെ നിർമാണ പ്രവർത്തനങ്ങളുടെ നിർവഹണവുമായി ബന്ധപ്പെട്ട മറവന്തുരുത്തിൽ പ്രവർത്തിക്കുന്ന കിഫ്ബി ലാൻഡ് അക്വിസേഷൻ ജില്ല ഓഫീസ്, കുലശേഖരമംഗലം സ്മാർട്ട് വില്ലേജ് ഓഫീസ്, മറവന്തുരുത്ത് മൃഗാശുപത്രി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്

വൈക്കം: വൈക്കത്തെ മൂന്ന് സർക്കാർ ഓഫീസുകളുടെ പൂട്ടു തകർത്ത് മോഷണശ്രമം. കോടികളുടെ നിർമാണ പ്രവർത്തനങ്ങളുടെ നിർവഹണവുമായി ബന്ധപ്പെട്ട മറവന്തുരുത്തിൽ പ്രവർത്തിക്കുന്ന കിഫ്ബി ലാൻഡ് അക്വിസേഷൻ ജില്ല ഓഫീസ്, കുലശേഖരമംഗലം സ്മാർട്ട് വില്ലേജ് ഓഫീസ്, മറവന്തുരുത്ത് മൃഗാശുപത്രി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.

വ്യാഴാഴ്ച രാവിലെ മറവന്തുരുത്ത് മൃഗാശുപത്രി ഓഫീസ് തുറന്ന ജീവനക്കാരാണ് ഓഫീസ് കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന്, വിവരം അധികൃതരെ അറിയിച്ചു. ഇവിടെ നിന്ന് 230 രൂപ ആണ് മോഷ്ടിക്കപ്പെട്ടത്. ഒരു ടർക്കിയും അപഹരിച്ചു.

Read Also : റെ​യി​ല്‍വേ​യു​ടെ സി​ഗ്ന​ല്‍ വ​യ​ര്‍ മു​റി​ച്ചു​മാ​റ്റി മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മം : ത​മി​ഴ്‌​നാ​ട് സ്വദേശിനി പിടിയിൽ

കോട്ടയം, ഇടുക്കി ജില്ലകളിലെ നിർമാണപ്രവർത്തനങ്ങളുടെ നിർവഹണവുമായി ബന്ധപ്പെട്ട കിഫ്ബി ഓഫീസിന്‍റെ രണ്ടു മുറികളുടെ വാതിൽ കമ്പിപ്പാര കൊണ്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. മേശപ്പുറത്തും അലമാരയിലുമുണ്ടായിരുന്ന ഫയലുകൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. പണമിടപാട് ഓൺലൈനായി നടക്കുന്നതിനാൽ ഓഫീസിൽ പണം സൂക്ഷിക്കാത്തതിനാൽ പണം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും വിലപിടിപ്പുള്ള ഫയലുകൾ ഏതെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് അധികൃതർ പരിശോധിച്ചു വരികയാണ്.

കിഫ്ബി ഓഫീസ് പ്രവർത്തിക്കുന്ന വളപ്പിൽതന്നെയുള്ള സ്മാർട്ട് വില്ലേജ് ഓഫീസിന്‍റെ ഷട്ടർ തകർത്ത് പൂട്ട് അറുത്ത് മാറ്റിയാണ് മോഷ്ടാക്കൾ അകത്തുകടന്നത്. അലമാരയും മേശയും തുറന്ന് ഫയൽ അലങ്കോലപ്പെടുത്തിയെങ്കിലും ഇവിടെ ഉണ്ടായിരുന്ന വില പിടിപ്പുള്ള കമ്പ്യൂട്ടർ, ലാപ് ടോപ് എന്നിവ നഷ്ടമായിട്ടില്ല.

വൈക്കം എ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ, തലയോലപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button