ErnakulamLatest NewsKeralaNattuvarthaNews

നിരോധിത പ്ലാസ്റ്റിക്ക് ശേഖരം പിടികൂടി : പിഴ

ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് തൃക്കാക്കര മുൻസിപ്പൽ പ്രദേശത്ത് വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ആണ് നിരോധിത പ്ലാസ്റ്റിക്കിൻ്റെ ശേഖരം പിടിച്ചെടുത്തത്

കൊച്ചി: തൃക്കാക്കര നഗരസഭയിൽ നിരോധിത പ്ലാസ്റ്റിക്ക് ശേഖരം പിടികൂടി. ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് തൃക്കാക്കര മുൻസിപ്പൽ പ്രദേശത്ത് വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ആണ് നിരോധിത പ്ലാസ്റ്റിക്കിൻ്റെ ശേഖരം പിടിച്ചെടുത്തത്.

ഗ്രീൻ മലബാർ, കൊച്ചി എന്ന സ്ഥാപനത്തിൽ നിന്ന് 132.700 കിലോ നിരോധിത പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾ ആണ് പിടിച്ചെടുത്തത്. വിവിധ സ്ഥാപനങ്ങളിൽ നിന്നുമായി 35,000 രൂപ പിഴ ഈടാക്കി. പ്ലാസ്റ്റിക്ക് കോട്ടഡ് പേപ്പർ ഗ്ലാസ്, പേപ്പർ കപ്പുകൾ എന്നിവയാണ് പിടിച്ചെടുത്തത്.

Read Also : അടുത്ത ആറ് മാസത്തിനിടെ ഇന്ത്യന്‍ തീരത്തേക്ക് എത്താന്‍ സാദ്ധ്യതയുള്ളത് എട്ട് ചുഴലിക്കാറ്റുകളെന്ന് ലോക കാലാവസ്ഥ സംഘടന

ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ വി.എം. അജിത് കുമാർ, ടീം അംഗങ്ങളായ സി.കെ. മോഹനൻ, എൽദോസ് സണ്ണി, എന്നിവരും തൃക്കാക്കര മുൻസിപ്പൽ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർമാരും സംഘവും പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button