Latest NewsNewsInternational

അടുത്ത ആറ് മാസത്തിനിടെ ഇന്ത്യന്‍ തീരത്തേക്ക് എത്താന്‍ സാദ്ധ്യതയുള്ളത് എട്ട് ചുഴലിക്കാറ്റുകളെന്ന് ലോക കാലാവസ്ഥ സംഘടന

ലണ്ടന്‍: അടുത്ത ആറ് മാസത്തിനിടെ ഇന്ത്യന്‍ തീരത്തേക്ക് എത്താന്‍ സാദ്ധ്യതയുള്ളത് എട്ട് ചുഴലിക്കാറ്റുകളെന്ന് ലോക കാലാവസ്ഥ സംഘടന. തേജ്, ഹമൂണ്‍, മിഥിലി, മിച്ചൗംഗ്, റീമല്‍, അസ്ന, ദാനാ, ഫെണ്‍ഗല്‍ എന്നിവയാണ് ചുഴലിക്കാറ്റുകള്‍. ഈ കാറ്റടിക്കുന്ന മേഖലയില്‍ കേരളമില്ല.

Read Also: കോവിഡ് കാലത്ത് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ശേഷം മുങ്ങി : യുവാവ് മൂന്നു വർഷത്തിനുശേഷം പിടിയിൽ

പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ്, ഒഡീഷ, തമിഴ്നാട്, ഗുജറാത്ത്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളെ ബാധിക്കാന്‍ സാദ്ധ്യതയുണ്ട്. ഭൂരിഭാഗം ചുഴലിക്കാറ്റുകളും ബംഗാള്‍ ഉള്‍ക്കടലില്‍ ഉത്ഭവിച്ച് ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളെ ബാധിക്കുന്നവയാണ്. ചുഴലിക്കാറ്റുകളുടെ ആവൃത്തിയും ദൈര്‍ഘ്യവും തീവ്രതയും കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ഗണ്യമായി വര്‍ദ്ധിച്ചതായി സമീപകാല ഗവേഷണങ്ങള്‍ തെളിയ്ക്കുന്നു. അറബിക്കടലില്‍ ഓരോ വര്‍ഷവും ശരാശരി അഞ്ചോ ആറോ ഉഷ്ണമേഖല ചുഴലിക്കാറ്റുകള്‍ രൂപം കൊള്ളുന്നു. അതില്‍ ചുരുങ്ങിയത് മൂന്നെണ്ണമെങ്കിലും കൊടുങ്കാറ്റായി മാറുന്നു.

യുകെയിലെ ബ്രിസ്റ്റോള്‍ സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട് പ്രാകരം ഈ ചുഴലിക്കാറ്റുകള്‍ ഇന്ത്യയില്‍ വിനാശകരമായ കാലാവസ്ഥ മാറ്റങ്ങള്‍ക്കും ജനജീവിതം ദുസഹമാക്കാനും സാദ്ധ്യതയുണ്ട്. ഭാവിയില്‍ ഇത് തീരദേശ ജനസംഖ്യ കുറയുന്നതിന് കാരണമാകുമെന്നാണ് കണ്ടെത്തല്‍.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button