Latest NewsNewsIndia

തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപത്ത് വൻ തീ പിടുത്തം

ക്ഷേത്ര രഥത്തിന് സമീപമാണ് തീപിടുത്തമുണ്ടായത്

തിരുപ്പതി: ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള കടയിൽ വൻ തീപിടിത്തം. വെള്ളിയാഴ്ചയാണ് സംഭവം. തീപിടിത്തം ഉയർന്നതോടെ ഭക്തർ ഓടിക്കൂടി മാടവീഥിയിൽ ഗതാഗതം തടസ്സപ്പെട്ടു. ആറ് കടകളും പത്തോളം ഇരുചക്ര വാഹനങ്ങളും കത്തിനശിച്ചു.

read also: ഉ​ഭ​യ​ക​ക്ഷി സ​മ്മ​ത​പ്ര​കാ​രമുള്ള ലൈംഗികബന്ധം: പ്രാ​യ​പ​രി​ധി 18ൽ​നി​ന്ന് കു​റയ്​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ചർച്ച

ക്ഷേത്ര രഥത്തിന് സമീപമാണ് തീപിടുത്തമുണ്ടായത്. എന്നാൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സ്ഥലത്തുണ്ടായിരുന്ന പ്രാദേശിക എംഎൽഎ ഭൂമന കരുണാകർ റെഡ്ഡി പറഞ്ഞു. രഥം കത്തിച്ചുവെന്ന് പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു

സംഭവസ്ഥലം സന്ദർശിച്ച തിരുമല തിരുപ്പതി ദേവസ്ഥാനം എക്‌സിക്യുട്ടീവ് ഓഫീസർ ധർമ്മ റെഡ്ഡി, ക്ഷേത്ര രഥം സുരക്ഷിതമാണെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ  വിശ്വസിക്കരുതെന്നു  പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button