
തൃശൂര്‍: ഓട്ടോറിക്ഷയും ആംബുലന്‍സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം. ഓട്ടോ ഡ്രൈവര്‍ ജിത്തുവാണ് മരിച്ചത്. ജിത്തുവിന്റെ ഭാര്യ നീതു, മൂന്നു വയസുകാരന്‍ മകന്‍ അദ്രിനാഥ്, നീതുവിന്റെ പിതാവ് കണ്ണന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Also : തൃശൂരിൽ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോയി പണം തട്ടി: യുവതിയും സഹായികളും അറസ്റ്റിൽ
തൃശൂര്‍ എറവില്‍ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കുട്ടിയെ ആശുപത്രിയില്‍ കാണിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ക്കും, ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിക്കും കാര്യമായ പരുക്കില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ജിത്തുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments