വർക്കല: ചന്ദനമരം മുറിച്ചു കടത്താൻ ശ്രമിച്ച രണ്ടംഗ സംഘത്തിലെ ഒരാൾ പൊലീസ് പിടിയിൽ. പരവൂർ കല്ലുംകുന്ന് സുനാമി ഫ്ലാറ്റിൽ താമസക്കാരനായ സലിമി(52)നെ ആണ് അറസ്റ്റ് ചെയ്ത്. അയിരൂർ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഈ മാസം 12-ന് രാത്രിയിൽ ഇടവ കാപ്പിൽ വടക്കേഭാഗം വീട്ടിൽ പ്രശോഭിനിയുടെ പുരയിടത്തിൽ നിന്ന 22 വർഷം പ്രായമുള്ള ചന്ദനമരമാണ് സലീമും കൂട്ടാളിയും ചേർന്ന് മുറിച്ച് കടത്താൻ ശ്രമിച്ചത്. വൃദ്ധ ദമ്പതികൾ തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്. ഇക്കാര്യം മനസിലാക്കിയ ശേഷമാണ് ഇവർ മോഷണം ആസൂത്രണം ചെയ്തത്.
Read Also : അവയവദാനത്തിനായി മകനെ കുരുതി കൊടുത്തോ എന്ന് ഇപ്പോള്‍ സംശയം, ആശുപത്രിക്ക് എതിരെ അന്വേഷണം വേണം: എബിന്റെ മാതാവ്
ആക്സോ ബ്ലേഡ് ഉപയോഗിച്ച് ചന്ദനമരം മുറിക്കവേ രാത്രിയിൽ സമീപത്തെ കായലിൽ ചൂണ്ടയിടാൻ പോയവരാണ് മോഷണശ്രമം കണ്ടത്. ഇവർ പരിസരവാസിയായ ഒരാളെ ഫോണിലൂടെ വിവരം അറിയിക്കുകയും അയാൾ പൊലീസിനെ വിളിക്കുകയുമായിരുന്നു.
കാപ്പിൽ പ്രദേശത്ത് പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച രണ്ടുപേരിൽ സലീമിനെയാണ് പിടികൂടാനായത്. കൂട്ടാളി ഓടി രക്ഷപ്പെട്ടു.
ഇയാളുടെ കൂട്ടാളിക്കായി അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments