Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNews

നിത്യോപയോഗ സാധനങ്ങളുടെ വില വർധന: വിപണി പരിശോധനകർശനമാക്കാൻ അധികൃതർ

കോഴിക്കോട്: നിത്യോപയോഗ സാധനങ്ങളുടെ വില വർധന കണക്കിലെടുത്ത് ഭക്ഷ്യധാന്യങ്ങളുടെ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, കൃത്രിമ വിലക്കയറ്റം എന്നിവ തടയുന്നതിനായി വിപണി പരിശോധന കർശനമാക്കാൻ അധികൃതർ. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ച സ്‌പെഷ്യൽ സ്‌ക്വാഡ് ജില്ലയിലെ മൊത്ത – ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന നടത്തും.

Read Also: പരിശോധനയിൽ പൊലീസ് കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച !!! യുവദമ്പതികളുടെ മൃതദേഹത്തിനു അരികിൽ ജീവനോടെ നവജാത ശിശു

വിലവിവര പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, പർച്ചേസ് ബില്ലോ ഇൻവോയ്‌സോ ഇല്ലാതെ അനധികൃതമായി ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുക, സാധനങ്ങൾ വാങ്ങിയ വിലയിലും വില്പനവിലയിലും ക്രമാതീതമായ വ്യത്യാസം വരുത്തുക, അളവ് തൂക്ക ഉപകരണങ്ങളിൽ മുദ്ര പതിപ്പിക്കാതിരിക്കുക, ഒരേ സാധനത്തിന് പല കടകളിൽ വ്യത്യസ്ത വില ഈടാക്കുക തുടങ്ങിയ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കും. ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ജില്ലാ കളക്ടർ എ ഗീതയുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് പൊതുവിപണി പരിശോധനയ്ക്ക് നിർദേശം നൽകിയത്.

Read Also: കണ്ണൂര്‍ വിമാനത്താവളം: തകര്‍ച്ചയ്ക്ക് കാരണം കേന്ദ്ര സര്‍ക്കാരിന്റെ അവഗണന, ആര്‍ക്കും കൈമാറില്ലെന്ന് ഇപി ജയരാജന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button