Latest NewsKerala

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്തിന് ഒത്താശ: കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം വഴി സ്വർണം കടത്തിയ രണ്ട് കസ്റ്റംസ് ഇൻസ്‌പെക്ടർമാർ അറസ്റ്റിൽ. കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റിലെ അനീഷ് മുഹമ്മദ്, നിതിൻ എന്നിവരാണ് പിടിയിലായത്. കേസിൽ ഡിആർഐയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസമാണ് വിമാനത്താവളം വഴി കടത്താൻ ശ്രമിക്കവെ മൂന്ന് പേർ ഉദ്യോഗസ്ഥരുടെ വലയിലായത്. പിടിയിലായതിന് പിന്നാലെ പ്രതികൾ കസ്റ്റംസ് ഉദ്യോഗസ്ഥർ ചതിച്ചെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. പിന്നീട് ഡിആർഐ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.

പലപ്പോഴായി ഇരുവരുടെയും ഒത്താശയോടെ കടത്തിയത് 80 കിലോ സ്വർണമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഉദ്യോഗസ്ഥർ തങ്ങളെ മുൻപും സ്വർണം കടത്താൻ സഹായിച്ചിട്ടുണ്ടെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. ഈ മൊഴിയാണ് ഉദ്യോഗസ്ഥരെ കുടുക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button