കൊട്ടാരക്കര: ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് മാനസികരോഗമില്ലെന്ന് വിദഗ്ധസമിതി തയാറാക്കിയ മെഡിക്കൽ റിപ്പോർട്ട്. സ്ഥിരമായി മദ്യപിക്കുന്നതിനാലുണ്ടാകുന്ന സാമൂഹികവിരുദ്ധ വ്യക്തിത്വവൈകല്യം (ആന്‍റി സോഷ്യൽ പഴ്സനാലിറ്റി ഡിസോർഡർ) മാത്രമാണ് ഇയാൾക്കുള്ളതെന്നും ഇത് രോഗമല്ലെന്ന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസ് അറിയിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ആർഎംഒ ഡോ. മോഹൻ റോയിയുടെ നേതൃത്വത്തിൽ 10 ദിവസം സന്ദീപിനെ നിരീക്ഷിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. സൈക്യാട്രി, ന്യൂറോ സർജറി, ജനറൽ മെഡിസിൻ തുടങ്ങിയ വകുപ്പുകളുടെ മേധാവിമാരും നിരീക്ഷണ സംഘത്തിലുണ്ടായിരുന്നു.
Post Your Comments