Latest NewsNewsIndia

ഏകീകൃത സിവില്‍ കോഡ്: പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടാന്‍ തീരുമാനിച്ച് ദേശീയ നിയമ കമ്മീഷന്‍

ഡല്‍ഹി: ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടാന്‍ തീരുമാനിച്ച് ദേശീയ നിയമ കമ്മീഷന്‍. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയത്തില്‍ മുന്‍ കമ്മീഷന്‍ രണ്ടുതവണ ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയിരുന്നു.

2018ലാണ് 21-ാം നിയമ കമ്മീഷന്റെ കാലാവധി അവസാനിച്ചത്. ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് മതസംഘടനകള്‍ അടക്കം പൊതുജനങ്ങളില്‍ നിന്ന് വീണ്ടും അഭിപ്രായം തേടാനാണ് നിലവിലെ കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്.

പൊതുജനങ്ങൾക്ക് ഒരു മാസത്തിനകം അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാം. 2018ല്‍ പൊതുജനങ്ങളുടെ അഭിപ്രായം അടിസ്ഥാനമാക്കി കുടുംബ നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നതുമായി ബന്ധപ്പെട്ട് 21-ാം നിയമ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു.

ഞങ്ങളുടെ ആശയ വിനമയ ആയുധം ഇംഗ്ലീഷായിരുന്നു, ആരും പരസ്പരം കളിയാക്കിയില്ല: ബിന്ദു ടീച്ചർക്ക് ഐക്യദാർഢ്യമെന്ന് ഹരീഷ് പേരടി

റിപ്പോര്‍ട്ട് പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷം വിഷയത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് പൊതുജനങ്ങളില്‍ നിന്ന് വീണ്ടും അഭിപ്രായം തേടാന്‍ 22-ാം നിയമ കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് നിയമ കമ്മീഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

സർക്കാരിന്റെ നിർദ്ദേശവും വിവിധ കോടതി വിധികൾ മാനിച്ചുമാണ് വിഷയത്തിൽ ജനങ്ങളുടെ അഭിപ്രായം ഒരിക്കൽ കൂടി തേടാൻ നിയമ കമ്മീഷൻ തീരുമാനിച്ചത്. അടുത്തിടെ 22-ാം നിയമ കമ്മീഷന്റെ കാലാവധി കേന്ദ്രസർക്കാർ മൂന്ന് വര്‍ഷത്തേയ്ക്ക് കൂടി നീട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button