ഇന്നലെ റെയ്ഡിനെ തുടർന്ന് ഇഡി അറസ്റ്റ് ചെയ്ത മന്ത്രി സെന്തില്‍ ബാലാജി നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. മന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആശുപത്രിയിലെത്തി; ആശുപത്രിക്ക് പുറത്ത് ഡി.എം.കെ പ്രവര്‍ത്തകര്‍ തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തുകയും ചെയ്തു. തമിഴ്‌നാട് മന്ത്രിക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാന്‍ ആണ് ഡിഎംകെ നീക്കം.
അതേസമയം, ഓമണ്ടുരാറിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സെന്തില്‍ ബാലാജി. നേരത്തെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ചെന്നൈയിലെ വീടിന് പുറമെ കരൂരിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പ് ആദായനികുതി ഉദ്യോഗസ്ഥരും സെന്തിലിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി. ഇതിനിടെ മുൻപ് ബിജെപി തമിഴ്നാട് അധ്യക്ഷൻ അണ്ണാമലയുടെ വാച്ചിന്റെ വില സെന്തിൽ ബാലാജി പരിഹാസമായി ചോദിച്ചിരുന്നു.
നാല് ആടുകൾ മാത്രം ഉള്ള അണ്ണാമലയുടെ കൈയ്യില്‍ കിടക്കുന്നത് 5 ലക്ഷത്തിന്റെ വാച്ച് ആണെന്നായിരുന്നു സെന്തിൽ ബാലാജിയുടെ ആരോപണം. കയ്യിലണിഞ്ഞിരിക്കുന്ന വാച്ച് വാങ്ങിയതിന്റെ രസീത് കാണിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് സെന്തില്‍ ബാലാജി ബിജെപി നേതാവിനെ വെല്ലുവിളിച്ചത്. ഇതിനു പിന്നാലെ മറുപടിയുമായി ബിജെപിയും രംഗത്തെത്തി. ഇതോടെ ഇരുപാര്‍ട്ടികള്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. എന്നാൽ അണ്ണാമല വാച്ചിന്റെ ആധികാരികത പറഞ്ഞു.
‘ ഈ വാച്ച് കളക്ടേഴ്സ് എഡിഷന്‍ ആണ്. നമ്മള്‍ ഇന്ത്യക്കാരല്ലാതെ മറ്റാര്‍ക്കാണ് ഈ വാച്ച് വാങ്ങാന്‍ കഴിയുക? റാഫേല്‍ യുദ്ധവിമാനങ്ങളുടെ ഭാഗങ്ങള്‍ ഉപയോഗിച്ചാണ് ഈ വാച്ച് നിര്‍മ്മിച്ചിരിക്കുന്നത്. റാഫേല്‍ വിമാനങ്ങളുടെ കടന്നു വരവോടെയാണ് നമ്മുടെ യുദ്ധനിയമങ്ങള്‍ മാറിയതും നമുക്ക് നേട്ടങ്ങള്‍ ഉണ്ടായതും.’ എന്നായിരുന്നു അണ്ണാമലയുടെ വിശദീകരണം. ഈ വാച്ച് മരണം വരെ തന്റെ കൂടെ ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമ്പനി നിര്‍മ്മിച്ച 500 വാച്ചുകളില്‍ 194-ാമത്തെ പീസ് ആണെന്നും അണ്ണാമലൈ വാദിച്ചു. തിരിച്ചും ചില ബില്ലുകൾ താൻ ചോദിക്കുമെന്നും അപ്പോൾ കണക്ക് കാണിക്കണമെന്നുമായിരുന്നു അണ്ണാമലയുടെ ഡിമാൻഡ്. ഇതിന്റെ പിന്തുടർച്ചയായാണോ സെന്തിൽ ബാലാജിക്കെതിരെ നടന്ന റെയ്‌ഡെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചോദിക്കുന്നത്.
Post Your Comments