
ആലപ്പുഴ: മാധ്യമ പ്രവർത്തകൻ ഷാജൻ സ്കറിയക്കെതിരായി മാനനഷ്ടക്കേസ് കൊടുത്ത വ്യവസായി എംഎ യൂസഫലിക്കെതിരെ രൂക്ഷവിമർശനവുമായി അധ്യാപകനും സംവിധയകനുമായ ജോൺ ഡിറ്റോ രംഗത്ത്. ഒരു ഓൺലൈൻ വാർത്ത കൊണ്ട് ഇടിഞ്ഞു വീഴുമോ എംഎ യൂസഫലി എന്ന വമ്പൻ എന്നും യൂസഫലിക്കൊത്ത എതിരാളി ആണോ മറുനാടൻ ഷാജനെന്നും ജോൺ ഡിറ്റോ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. ഷാജൻ സ്കറിയയുടെ അമ്മയുടെ കണ്ണുനീർ യൂസഫലിയെ പൊള്ളിക്കുമെന്നും ജോൺ ഡിറ്റോ കൂട്ടിച്ചേർത്തു.
ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
എം.എ യൂസഫലി സാഹിബിന്റെ ഉടമസ്ഥതയിലുള്ളതെന്ന് പ്രസിദ്ധമായ
Lakeshore hospital ന്റെ മനുഷ്യവിരുദ്ധമായ നീചപ്രവൃത്തി .
ഷാജൻ സ്കറിയയ്ക്കെതിരെ താങ്കൾ പണമിറക്കി മുന്തിയ വക്കീലിനെ വച്ചും എല്ലാവർക്കും ആക്രമിക്കാൻ പാകത്തിന് ഒരു സാധാരണ പത്രക്കാരനെ എറിഞ്ഞു കൊടുത്തപ്പോൾ ഓർത്തോ
യൂസഫലി സാഹിബേ ? നീതിമാനായ ദൈവം താങ്കളെ വെറുതെ വിടില്ല.
ലേക് ഷോർ ഇല്ലെങ്കിലും താങ്കൾക്ക് ഒന്നുമില്ലായിരിക്കാം. ഷാജനൊരു അമ്മയില്ലേ? താങ്കൾ ഉമ്മമാരെക്കുറിച്ചും അമ്മമാരെക്കുറിച്ചും വികാരഭരിതമായി സംസാരിച്ചതുകേട്ടിട്ടുണ്ട്.
സ്ത്രീബന്ധവും ലൈംഗികാതിക്രമ പരാതിയും: സിപിഐ നേതാവിനെ പുറത്താക്കി
ഒരു സമുദായം മുഴുവൻ ഇടതരും വലതരും പാർട്ടികളും എല്ലാവരും ഒരു ഷാജനെതിരെ ശത്രുത കാണിക്കാൻ അദ്ദേഹത്തെ എറിഞ്ഞു കൊടുത്തത് താങ്കളല്ലേ ? അങ്ങനെ ശിക്ഷിക്കാൻ മാത്രം എന്താണ് ഉള്ളത്? ഒരു ഓൺലൈൻ വാർത്ത കൊണ്ട് ഇടിഞ്ഞു വീഴുമോ MA യൂസഫലി എന്ന വമ്പൻ? എം എ യൂസഫലിക്കൊത്ത എതിരാളി ആണോ മറുനാടൻ ഷാജൻ?
ഷാജൻ സ്കറിയയുടെ അമ്മയുടെ കണ്ണുനീർ യൂസഫലിയെ പൊള്ളിക്കും.താങ്കൾ എവിടെ പോയി ഒളിച്ചാലും .
ഇനി താങ്കളുടെ ചാരിറ്റി .. താങ്കൾ ചെയ്യുന്ന കോർപ്പറേറ്റ് ചാരിറ്റി ഫണ്ടിൻറെ ചാരിറ്റി പ്രവർത്തന ചിലവ് കാണിച്ച് ടാക്സിളവ് നേടുകയും ചെയ്യാം. നികുതിയിളവ് നേടാത്ത എന്തെങ്കിലും താങ്കൾ ചാരിറ്റിയായി ചിലവഴിക്കുന്നുണ്ടോ? താങ്കളെക്കാൾ എനിക്കു പ്രിയം കിട്ടുന്ന കാശിന്റെ പകുതി പാവങ്ങൾക്കു നൽകുന്ന സന്തോഷ് പണ്ഡിറ്റിനോടാണ്.
Post Your Comments