Latest NewsKeralaNews

സ്ത്രീബന്ധവും ലൈംഗികാതിക്രമ പരാതിയും: സിപിഐ നേതാവിനെ പുറത്താക്കി

ജില്ലാ കൗണ്‍സില്‍ അംഗം ജി സോഹനെയാണ് പുറത്താക്കിയത്.

ആലപ്പുഴ: ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്നു സിപിഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. മൂന്നംഗ അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത ജില്ലാ എക്‌സിക്യൂട്ടിവിന്റെ തീരുമാനത്തിലാണ് ജില്ലാ കൗണ്‍സില്‍ അംഗം ജി സോഹനെ പുറത്താക്കിയത്.

READ ALSO: ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി കുറക്കാൻ തീരുമാനം: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി പുതുക്കി

എഐഎസ്‌എഫ് മുന്‍ ജില്ലാ ഭാരവാഹിയായ പ്രവാസിയുടെ വിവാഹമോചനത്തിലെത്തിച്ച സ്ത്രീബന്ധവും പ്രമുഖ പാര്‍ട്ടി കുടുംബത്തിലെ യുവതിക്കു നേരെയുണ്ടായ ലൈംഗികാതിക്രമവും സോഹനെതിരെ പരാതിയായി സംസ്ഥാന നേതൃത്വത്തിനു മുന്നിലെത്തിയിരുന്നു. തുടർന്ന്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.വി.സത്യനേശന്‍, ജില്ലാ എക്‌സിക്യൂട്ടിവ് അംഗങ്ങളായ ആര്‍.സുരേഷ്, ആര്‍.ഗിരിജ എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണ കമ്മിഷനെ നിയോഗിക്കുകയും ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button