തിരുവനന്തപുരം : സംസ്ഥാനത്ത് കോഴി വില സര്‍വകാല റെക്കോര്‍ഡില്‍. ഒരു കിലോ കോഴി ഇറച്ചിയ്ക്ക് 240 മുതല്‍ 260 വരെയാണ് വില. ഉത്സവ സീസണ് ലക്ഷ്യമിട്ടാണ് അനിയന്ത്രിതമായ വിലവര്‍ധനവെന്നാണ് വ്യാപാരികളുടെ പരാതി.സംസ്ഥാനത്ത് ഒരു കിലോ കോഴി ഇറച്ചിയ്ക്ക് 240 രൂപ മുതല്‍ 260 രൂപ വരെ നല്‍കണം. കോഴിയ്ക്ക് 145 രൂപ മുതല്‍ 150 വരെയാണ് വില. മെയ് ആദ്യവാരം 150 രൂപ ആയിരുന്നെങ്കില്‍ ഒരു മാസം പിന്നിടുമ്പോള്‍ അത് 250 ലേക്ക് എത്തി. കേരള ചിക്കന്‍ സ്റ്റോറുകളില്‍ 232 രൂപയാണ് ഇന്നലത്തെ കണക്ക്.
ചൂട് കൂടിയതോടെ ഉല്പാദനം കുറഞ്ഞു. ഇതാണ് വില വര്‍ധനവിന് കാരണമെന്നാണ് ഫാം ഉടമകളുട വാദം. എന്നാല്‍ അനാവശ്യമായി ഫാം ഉടമകള്‍ വില കൂട്ടുകയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. ട്രോളിങ്ങ് നിരോധനവും ബക്രീദും മുന്പില് കണ്ടാണ് ഫാമുടമകള്‍ കോഴി പൂഴ്ത്തിവെച്ച് കൃത്രിമ വിലക്കയറ്റം സൃഷ്ട്ടിക്കുന്നതെന്നാണ് കച്ചവടക്കാരുടെ ആരോപണം.
Post Your Comments