KeralaLatest NewsNews

വാഹനാപകടത്തിൽ പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ 65കാരന്‍ ചികിത്സാപ്പിഴവിനെ തുടർന്ന് മരിച്ചെന്ന് പരാതി

കോട്ടയം: വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ 63കാരന്‍ മരിച്ചത് ചികിത്സാ പിഴവിനെ തുടർന്നെന്ന് പരാതിയുമായി കുടുംബം.

വൈക്കം ഇടയാഴം സ്വദേശി ഗോപിനാഥൻ നായരുടെ മരണത്തിലാണ് കുടുംബം ആരോപണം ഉന്നയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്‌ ആരോഗ്യമന്ത്രിക്ക് കുടുംബം പരാതി നൽകി.

തലച്ചോറിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഗോപിനാഥൻ നായരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്തെന്നും മരുന്നുകളൊന്നും നൽകാതെ ഒരു പകൽ മുഴുവൻ ആശുപത്രി വാർഡിൽ കിടത്തിയെന്നുമാണ് പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button