അടൂർ: വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച കഞ്ചാവുമായി അച്ഛനും മകനും അറസ്റ്റിൽ. അടൂർ പള്ളിക്കൽ തെങ്ങമം പുന്നാറ്റുകര വടക്കേവീട്ടിൽ രവീന്ദ്രൻ (57), മകൻ മണികണ്ഠൻ എന്നിവരാണ് അറസ്റ്റിലായത്.
ഡാൻസാഫ് സംഘവും അടൂർ പൊലീസും ചേർന്ന് നടത്തിയ റെയ്ഡിൽ ആണ് ഇവർ പിടിയിലായത്. ഒരു കിലോ കഞ്ചാവ് ഇവരിൽ നിന്ന് പിടിച്ചെടുത്തു. രവീന്ദ്രൻ മുമ്പ് അബ്കാരി കേസിലും കഞ്ചാവ് കേസിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
ഡാൻസാഫ് ജില്ലാ നോഡൽ ഓഫീസറും, നർകോട്ടിക് സെൽ ഡിവൈഎസ്പിയുമായ കെ. എ. വിദ്യാധരന്റെയും അടൂർ ഡിവൈഎസ്പി ആർ. ജയാജിന്റെയും മേൽനോട്ടത്തിലാണ് റെയ്ഡ് നടന്നത്. പ്രതികൾ നാളുകളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും.
Post Your Comments