തിരുവനന്തപുരം: ഇൻസ്റ്റന്റ് ലോൺ ആപ്ലിക്കേഷനെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഇൻസ്റ്റന്റ് ലോൺ എന്ന വാഗ്ദാനത്തിൽ തല വെയ്ക്കാൻ തീരുമാനം എടുക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് പോലീസ് മുന്നറിയിപ്പ് നൽകുന്നത്.
ലോൺ ലഭ്യമാകുന്നതിനുള്ള മൊബൈൽ അപ്ലിക്കേഷൻ അതിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങൾക്കനുസരിച്ച് ഇൻസ്റ്റാൾ ചെയ്താൽ തന്നെ നിങ്ങൾ കെണിയിൽ ആയെന്നാണർത്ഥം. കാരണം ആ ആപ്പിലൂടെ നിങ്ങളുടെ ഫോണിലെ ഡാറ്റ തട്ടിപ്പുകാരുടെ കയ്യിലെത്തും. മാത്രമല്ല, നിങ്ങൾക്ക് ലഭിക്കുന്ന തുകയ്ക്ക് ഭീമമായ പലിശയായിരിക്കും തട്ടിപ്പുകാർ ഈടാക്കുന്നത്. പലിശയുൾപ്പെടെ ഉള്ള തുക തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ നിങ്ങളുടെ ഫോണിൽ നിന്ന് തന്നെ കൈക്കലാക്കിയ നിങ്ങളുടെ ഫോട്ടോയും മറ്റും പലതരത്തിൽ എഡിറ്റ് ചെയ്ത് നിങ്ങളുടെ തന്നെ ഫോണിൽ ഉള്ള കോണ്ടാക്ടുകളിലേക്ക് അയച്ചുനൽകി അപകീർത്തിപ്പെടുത്തും. ഫോണിൽ മറ്റു സ്വകാര്യ വിവരങ്ങൾ സേവ് ചെയ്തിട്ടുണ്ടെങ്കിൽ അതും തട്ടിപ്പുകാർ കൈവശപ്പെടുത്താൻ ഇടയുണ്ടെന്നും പോലീസ് അറിയിച്ചു.
Read Also: പനിച്ചുവിറച്ച് കേരളം! പകർച്ചപ്പനിക്കെതിരെ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്
Post Your Comments