ബെംഗളൂരു: സ്വകാര്യ നഴ്‌സിംഗ് കോളേജില്‍ ഭക്ഷ്യവിഷബാധ. മലയാളികളുള്‍പ്പെടെ അറുപതോളം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് പേര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലുള്ള കെ ആര്‍ പുരത്തെ സ്വകാര്യ നഴ്സിംഗ് കോളേജിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. 2 മാസത്തിനിടെ അഞ്ചാം തവണയാണ് ഇവിടെ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ ഭക്ഷ്യവിഷബാധയുണ്ടാകുന്നത്. തീര്‍ത്തും വൃത്തിഹീനമായ രീതിയിലാണ് ഭക്ഷണമുണ്ടാക്കുന്നതെന്നും പല തവണ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.
Read Also: വനമേഖലയിൽ കഞ്ചാവ് ചെടികൾ നട്ടു നനച്ച് കൃഷി: അട്ടപ്പാടിയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു.
ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും കോളേജ് പരാതി ഒത്തുതീര്‍പ്പാക്കുകയാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. കൂട്ടത്തോടെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെത്തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് കോളേജ് അടച്ചിട്ടിരുന്നു. തിരികെ വന്നപ്പോഴാണ് വീണ്ടും വിദ്യാര്‍ഥികള്‍ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായത്. ആശുപത്രിയിലായവരില്‍ നിരവധി മലയാളി വിദ്യാര്‍ഥികളുമുണ്ട്. കെ ആര്‍ പുരം രാജീവ് നഴ്‌സിംഗ് കോളേജിലാണ് ഭക്ഷ്യവിഷബാധ. ഇത്രയധികം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലായതിനെ തുടര്‍ന്ന് കര്‍ശന നടപടി വേണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.
Post Your Comments