KannurNattuvarthaLatest NewsKeralaNews

കണ്ണൂരിൽ തീർത്ഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു : 15 പേർക്ക് പരിക്ക്, മൂന്നുപേർ ​ഗുരുതരാവസ്ഥയിൽ

ഇന്ന് രാവിലെ 9.45-ന് കൂത്തുപറമ്പിനടുത്ത് മാനന്തേരി പാകിസ്താൻ പീടികയിലാണ് അപകടം നടന്നത്

കണ്ണൂർ: കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് 15 പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്.

Read Also : കെ.സുധാകരന് കേസുമായി യാതൊരു ബന്ധവുമില്ല, ബന്ധമുള്ളത് മുഖ്യമന്ത്രിയുടെ പിഎസിന്: മോൻസൺ മാവുങ്കൽ

ഇന്ന് രാവിലെ 9.45-ന് കൂത്തുപറമ്പിനടുത്ത് മാനന്തേരി പാകിസ്താൻ പീടികയിലാണ് അപകടം നടന്നത്. എതിരെ വന്ന കെ.എസ്.ആർ.ടി.സി ബസിന് സൈഡ് കൊടുക്കവെ നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ബസ് നിയന്ത്രണം വിട്ടു ഇടിച്ചു കയറുകയായിരുന്നു. രണ്ട് ഇരുചക്ര വാഹനങ്ങളിലും ബസ് ഇടിച്ചു. മലപ്പുറം കൊണ്ടോട്ടിയിൽ നിന്ന് കൊട്ടിയൂർ തീർത്ഥാടനം കഴിഞ്ഞ് പെരളശ്ശേരിയിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു.

പരിക്കേറ്റവരെ കണ്ണൂർ, തലശ്ശേരി ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button