കൊച്ചി: വ്യാജ രേഖ നൽകി ജോലി തേടിയ കെ വിദ്യയെ കണ്ടെത്താൻ ആകാതെ നിൽക്കുകയാണ് കേരള പോലീസ്. ഇപ്പോഴിതാ വിദ്യയെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് തൃശൂരിലെ മലയാള വേദി. വിദ്യയെ കണ്ടെത്തുന്നവര്‍ക്ക് 10000 രൂപയും വിവരം നല്‍കുന്നവര്‍ക്ക് 5000 രൂപയുമാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം വ്യാജരേഖ ചമയ്ക്കാൻ വിദ്യയെ സഹായിച്ചത് ആര്‍ഷോയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയാണ് ആരോപണം ഉന്നയിച്ചത്.
read also: കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാർക്ക് പരിക്ക്
ആര്‍ഷോ അഞ്ച് – പത്ത് മിനിട്ട് കൊണ്ട് പരീക്ഷയെഴുതി പാസായ ആളാണെന്നും ഇക്കാര്യത്തിലൊന്നും സംസ്ഥാനത്ത് അന്വേഷണം നടക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രിൻസിപ്പലിനെതിരെ കേസ് എടുത്തെങ്കില്‍ മഹാരാജാസ് ഗവേണിംഗ് ബോഡി ആര്‍ഷോക്കെതിരെയും കേസ് കൊടുക്കേണ്ടതാണ്. വിദ്യയെ സി പി എം സംരക്ഷിക്കുകയാണെന്നും അവര്‍ക്ക് പിറകില്‍ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയാണെന്നും സതീശൻ ആരോപിച്ചു.
Post Your Comments