വെള്ളറട: വെള്ളറട മലയിന്കാവില് യുവാവിനെ ഹെല്‍മറ്റ് കൊണ്ടടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. മലയിന്‍കാവ് സ്വദേശിയായ മണികണ്ഠന്(46) എന്ന അക്കാനി മണിയനാണ് പിടിയിലായത്. വെള്ളറട പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. മലയിന്‍കാവ് നന്ദനത്തില്‍ ശാന്തകുമാര്‍(48) ആണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച മലയിന്‍കാവ് ജംഗ്ഷന് സമീപത്തു വച്ചു മണികണ്ഠന് ശാന്തകുമാറിന്റെ സഹോദരൻ നന്ദകുമാറിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതറിഞ്ഞ് ശാന്തകുമാർ അക്കാനി മണിയനോട് ചോദിക്കാന്‍ പോയിരുന്നു. തുടര്‍ന്ന്, ഇരുവരും വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും ശാന്തകുമാറിനെ മണിയന് ഹെല്‍മറ്റ് കൊണ്ട് മര്‍ദ്ദിച്ചു അവശനാക്കി റോഡ് വശത്തിടുകയുമായിരുന്നു. തറയില്‍ കിടന്ന ശാന്തകുമാറിനെ ബന്ധുക്കള്‍ ആനപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. അടുത്ത ദിവസം രാവിലെ ആരോഗ്യനില മോശമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചു ചികിത്സയിലിരിക്കെയാണ് വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ മരണപ്പെട്ടത്.
Read Also : ‘വുഷുവിന് വിഷു’ – സന്ദീപ് വാര്യർക്ക് പിന്നാലെ അനിയൻ മിഥുന്റെ തള്ള് കഥകളെ പരിഹസിച്ച് ഒമർ ലുലുവും
പ്രതിയായ അക്കാനി മണിയനായി വെള്ളറട പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഒളിവില്‍ പോകുകയായിരുന്നു. നാറാണിയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തത്.
സിഐ മൃദുല്‍കുമാര്‍, സിപിഒമാരായ പ്രതീപ്, ദീബു എസ് കുമാര്‍, അജിത്, ജിജു, പ്രവീണ്‍ ആനന്ദ്, പ്രതീഷ് അടങ്ങുന്ന സംഘമാണ് പ്രതിയെ പിടിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments