കൊച്ചി: ലോക കേരള സഭ സമ്മേളനത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇരിക്കാന്‍ നല്‍കിയ കസേരയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ ഏറെ സുലഭവും പ്രചാരത്തിലുണ്ടായിരുന്നതും എന്നാല്‍ ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ടതുമായ ഇരുമ്പിന്റെ കസേരയാണ് വേദിയില്‍ ഇരിക്കാനായി പിണറായിക്ക് ഒരുക്കിയിരുന്നതെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടിത്തം.
read also: വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഗോശാലയിലെ പശുക്കളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തണം
വെള്ള പെയിന്റ് അടിച്ച കേസരയ്ക്ക് കൈകള്‍ വയ്ക്കാനുള്ള സൗകര്യം പോലുമുണ്ടായിരുന്നില്ലെന്നു സോഷ്യല്‍ മീഡിയ വിമർശിക്കുന്നു. കേരള മുഖ്യമന്ത്രിയെ വിളിച്ചു വരുത്തി സംഘാടകര്‍ അപമാനിക്കുകയാണെന്നു ആരോപിച്ചു ഒരു കൂട്ടം മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിക്കഴിഞ്ഞു.
രണ്ടുകോടി രുപയാണ് പൊതുസമ്മേളനത്തിന്റെ ചെലവ്. കഴിഞ്ഞ ഏഴു കൊല്ലമായി കേരളത്തില്‍ മാതൃകാ ഭരണണെന്നും പറഞ്ഞതെല്ലാം പാലിക്കുന്ന സര്‍ക്കാരാണ് നിലവില്‍ കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു
Post Your Comments