കൊച്ചി: വൈക്കം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഗോശാലയിലെ പശുക്കളുടെയും കാളകളുടെയും ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, പി.ജി. അജിത്കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. ക്ഷേത്രത്തിലെ ഗോശാലയില്‍ പശുക്കളെ വേണ്ടരീതിയില്‍ പരിപാലിക്കുന്നില്ലെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ ആരംഭിച്ച നടപടികള്‍ പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദ്ദേശം.
Read Also: ബംഗളുരുവിലെ നഴ്സിംഗ് കോളജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്ത തട്ടിപ്പ്: പരാതിയുമായി വിദ്യാർത്ഥികൾ
വൈക്കം ക്ഷേത്രത്തിലെ ഗോശാലയിലെ 4 കാളകളെയും 3 പശുക്കളെയും ശരിയായ വായുസഞ്ചാരമില്ലാത്തതും ഡ്രെയിനേജ് കുറഞ്ഞ സ്ഥലത്തുമാണ് പാര്‍പ്പിച്ചിരിക്കുന്നതെന്ന് കോടതി നിയോഗിച്ച വെറ്റിനറി ഡോക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. ഇത് ക്ഷേത്രത്തിലെ മാലിന്യം തള്ളുന്ന സ്ഥലത്തിന് സമീപമാണെന്നും സീനിയര്‍ വെറ്ററിനറി സര്‍ജന്‍ കോടതിയെ അറിയിച്ചു. നിലവിലുള്ള ഷെഡ് പരിഷ്‌കരിക്കുകയോ പുതിയ ഷെഡ് നിര്‍മ്മിക്കുകയോ ചെയ്യണമെന്നും സീനിയര്‍ വെറ്റിനറി സര്‍ജന്റെ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കോടതി ദേവസ്വംബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയത്.
Post Your Comments