ErnakulamKeralaNattuvarthaLatest NewsNews

‘മനുഷ്യനിൽ അർഹിക്കാത്ത അധികാരം തുടർച്ചയാവുമ്പോൾ ഉണ്ടാകുന്ന മാനസിക വിഭ്രാന്തിയാണ് ഫാസിസം’: ഹരീഷ് പേരടി

കൊച്ചി: മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകയായ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് നടപടിയില്‍ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി നടന്‍ ഹരീഷ് പേരടി. ‘അടിച്ചൊതുക്കല്‍, വിലക്കല്‍, കള്ള കേസെടുക്കല്‍, അടിമകളെ നിലനിര്‍ത്തല്‍ ഇതെല്ലാം അര്‍ഹിക്കാത്ത അധികാരം തുടര്‍ച്ചയാവുമ്പോള്‍ ഉണ്ടാകുന്ന മാനസിക വിഭ്രാന്തിയാണ്,’ എന്ന് ഹരീഷ് പേരടി പറയുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

‘ഫാസിസം..മനുഷ്യനിൽ അർഹിക്കാത്ത അധികാരം തുടർച്ചയാവുമ്പോൾ ഉണ്ടാകുന്ന മാനസിക വിഭ്രാന്തിയാണ്…ഈ മാനസിക രോഗത്തിന് പ്രത്യേകിച്ച് നിറവും മണവും ഒന്നുമില്ല…അടിച്ചൊതുക്കൽ,വിലക്കൽ,കള്ള കേസെടുക്കൽ,അടിമകളെ നിലനിർത്തൽ ഇതെല്ലാം ഇതിന്റെ പ്രാഥമിക ലക്ഷണങ്ങളാണ്…അധികാരം സ്വജനപക്ഷപാതമാക്കി മാറ്റുന്ന ആർക്കും വരാവുന്ന ഗുരതരമായ ക്യാൻസർ..ഇൻഡ്യയിൽ ഇതിന് ആകെ ഒരു മരുന്നേയുള്ളു..ഭരണഘടന ദിവസം മുന്ന് നേരം വായിക്കുക…അസുഖം ഭേദമാവുകയും ജനങ്ങൾ സന്തോഷവാൻമാരാവുകയും ചെയ്യും..എല്ലാ ഫാസിസ്റ്റുകൾക്കും..ഭരണഘടനാ സലാം.’

കുട്ടികള്‍ക്ക് നാലുമണി പലഹാരമായി നൽകാൻ തയ്യാറാക്കാം ചീര കട്‌ലറ്റ്
സംഭവത്തിൽ പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യുവും സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഒരു ഫാസിസ്റ്റ് ഭരണാധികാരിക്കും ശരിയായ മാധ്യമ പ്രവര്‍ത്തകരെ തളയ്ക്കാനാവില്ല എന്ന് ജോയ് മാത്യു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

‘എത്ര കെട്ടിപ്പൂട്ടിയാലും ശരിയായ മാധ്യമ പ്രവര്‍ത്തകരെ വിഡ്ഢിയായ ഒരു ഫാസിസ്റ്റ് ഭരണാധികാരിക്കും തളയ്ക്കാനാവില്ല ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിന് ഐക്യദാര്‍ഢ്യം’ ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button