അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങിയതോടെയാണ് കച്ച്- സൗരാഷ്ട്ര മേഖലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഇതിനോടകം തന്നെ ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയിട്ടുണ്ട്. നിലവിൽ, പോർബന്ധറിൽ നിന്നും 360 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്.
മണിക്കൂറിൽ 170 കിലോമീറ്റർ വരെ വേഗതയുള്ള ബിപോർജോയ് ചുഴലിക്കാറ്റ് ജൂൺ 15 രാവിലെയോടെ കര തൊടുന്നതാണ്. ബിപോർജോയ് കരയോട് അടുക്കുന്ന വേളയിൽ കച്ച്, ദ്വാരക, പോർബന്ധർ, ജാംനഗർ, രാജ്കോട്ട്, ജുനഗർ, മോർബി എന്നിവിടങ്ങളിൽ ഇന്ന് മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബിപോർജോയ് ചുഴലിക്കാറ്റിന്റെ സ്വാധീന മൂലം കേരളത്തിലും ഇടിമിന്നലും കാറ്റോടും കൂടി ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് ഇത്തവണ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments