Latest NewsKeralaNews

അരിക്കൊമ്പൻ കേരള അതി‍ർത്തിയിൽ നിന്ന് വെറും 15 കിലോമീറ്റർ അകലെ; ഭയപ്പെടേണ്ടെന്ന് മന്ത്രി

തിരുവനന്തപുരം: കോതയാർ വനമേഖലയിൽ തുറന്നു വിട്ട അരിക്കൊമ്പൻ ആന ആരോഗ്യവാനാണെന്നു തമിഴ്നാട് വനം വകുപ്പ്. നിലവിൽ കേരള അതിർത്തിയിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയാണ് ഇപ്പോൾ അരിക്കൊമ്പനുള്ളത്. ഇതിന്റെ ഭാഗമായി നെയ്യാർ വനമേഖലയിൽ നിരീക്ഷണം ശക്തമാക്കിയതായി മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും ആനയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു.

റേഡിയോ കോളര്‍ വഴിയുള്ള നിരീക്ഷണം ഇനി തിരുവനന്തപുരത്ത് നിന്നാകും. നിരീക്ഷണത്തിനുള്ള ആന്റിന പെരിയാറില്‍ നിന്ന് തിരുവനന്തപുരം ഡിവിഷന് കൈമാറും. 20 കിലോമീറ്റർ അകലെ നിന്ന് അരിക്കൊമ്പന്റെ സാന്നിധ്യം റേഡിയോ കോളർ സിഗ്നലി‍ലൂടെ തിരിച്ചറിയാൻ കഴിയുന്ന സംവിധാനമാണ് ആന്റിനയിൽ. കമ്പത്ത് നിന്നും തമിഴ്നാട് വനംവകുപ്പ് പിടികൂടി മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ അപ്പര്‍ കോതയാര്‍ ഭാഗത്ത് മുത്തുകുളി ഭാഗത്ത് തുറന്നുവിട്ട അരിക്കൊമ്പന്‍ കന്യാകുമാരി വന്യജീവി സങ്കേതത്തില്‍ ഇന്നലെ എത്തിയിരുന്നു.

തുമ്പിക്കൈക്കേറ്റ പരുക്കിന് ചികിത്സ നല്‍കിയാണ് ആനയെ വനത്തിലേക്ക് തുറന്നുവിട്ടിരുന്നത്. നിലവില്‍ ഒറ്റക്ക് തുമ്പിക്കൈ ഉപയോഗിച്ച് തീറ്റയെടുക്കാനും തുടങ്ങിയിട്ടുണ്ട്. ആവശ്യത്തിനുള്ള ഭക്ഷണം അരിക്കൊമ്പന് ഇപ്പോൾ ലഭ്യമാണ്. റേഡിയോ കോളര്‍ വഴി ആന, ജനവാസ മേഖലയിലേക്ക് എത്തുന്നുണ്ടോ എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സദാ നിരീക്ഷിച്ചുവരികയാണ്. ഈ മാസം ആറിനാണ് കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലെ അപ്പര്‍ കോതയാര്‍ ഭാഗത്ത് അരിക്കൊമ്പനെ തുറന്നു വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button