റാന്നി: ഇട്ടിയപ്പാറയിലുണ്ടായ തെരുവുനായ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. കുട്ടികൾ ഉൾപ്പെടെ പന്ത്രണ്ടോളം പേർക്കാണ് നായയുടെ കടിയേറ്റത്. മണിമല, വെള്ളപ്ലാങ്കുഴി സെബാസ്റ്റ്യൻ (46) ചെറുകുളഞ്ഞി സ്വദേശി സി.ടി. അനിയൻ (46) ഇടമുറി കലശക്കുഴി അരുൺ (29), അലിമുക്ക്, വിഷ്ണു ഭവനിൽ വിഷ്ണു (31) ജ്യോതിലാൽ (42) വലിയകാവ് കലൂർ വീട്ടിൽ അജിൻ (17), കുമ്പളാംപൊയ്ക സ്വദേശി രാജ് കിഷോർ, റാന്നി സ്വദേശി ജിതേന്ദ്രൻ (20), കരികുളം കൊട്ടോലിക്കരയിൽ എബ്രഹാം മാത്യു (65) മലയാലപ്പുഴ ചേറാടി എന്നിവർ കടിയേറ്റവരിൽ ഉൾപ്പെടുന്നു.
Read Also : ഓഫീസിൽ എത്താൻ മടി! ജീവനക്കാർക്കെതിരെ നടപടി കടുപ്പിച്ച് ഗൂഗിൾ
വെള്ളിയാഴ്ച രാത്രി 9.15 ഓടെ ഇട്ടിയപ്പാറ ടൗണിലായിരുന്നു സംഭവം. ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം ബൈക്ക് യാത്രക്കാരനെ ആദ്യം കടിച്ച നായ പിന്നീട് ചെത്തോങ്കര ഭാഗത്ത് ഓടി. ഈ ഭാഗത്തുനിന്ന ആളുകളെ കടിച്ച് പരിക്കേൽപിച്ചു. ജോലികഴിഞ്ഞ് റോഡിൽക്കൂടി നടന്നുവന്ന അന്യസംസ്ഥാന തൊഴിലാളികളായ ആറുപേർക്കും കടിയേറ്റു. പിന്നീട് ഒരു ഓട്ടോ ഡ്രൈവറെയും കടിച്ചു. ചെത്തോങ്കര, ആമസോൺ ഷോപ് ജീവനക്കാരൻ രാഹുലിന് കടിയേറ്റു. പരിക്കേറ്റ രാഹുലും ഓട്ടോ ഡ്രൈവറും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി.
Post Your Comments