ഓഫീസിൽ കൃത്യസമയത്ത് ഹാജരാകാത്ത ജീവനക്കാർക്കെതിരെ നടപടി കടുപ്പിച്ച് ആഗോള ടെക് ഭീമനായ ഗൂഗിൾ. അടുത്തിടെ ഗൂഗിൾ ഹൈബ്രിഡ് വർക്ക് പോളിസി അപ്ഡേറ്റ് ചെയ്തിരുന്നു. പുതിയ നിയമം അനുസരിച്ച്, ജീവനക്കാർ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഓഫീസിൽ ഹാജരാകണം. എന്നാൽ, ഒരുകൂട്ടം ജീവനക്കാർ ഓഫീസിൽ ഹാജരാകാൻ വിമുഖത പ്രകടിപ്പിച്ചതോടെയാണ് നടപടി കർശനമാക്കിയത്. ഔദ്യോഗിക ഇമെയിലൂടെ ഇത് സംബന്ധിച്ച മുന്നറിയിപ്പ് ജീവനക്കാർക്ക് നൽകിയിട്ടുണ്ട്.
ഗൂഗിളിന്റെ കമ്മ്യൂണിറ്റിയുമായുളള ബന്ധം നിലനിർത്തണമെങ്കിൽ ഓഫീസിൽ എത്തേണ്ടത് നിർബന്ധമാണ്. ഇതിന്റെ ഭാഗമായാണ് ഹൈബ്രിഡ് വർക്ക് ഷെഡ്യൂളിൽ ഗൂഗിൾ മാറ്റങ്ങൾ വരുത്തിയത്. നിലവിൽ, മുഴുവൻ ജീവനക്കാരെയും ഓഫീസുകളിലേക്ക് തിരികെയെത്തിക്കാൻ ഒട്ടനവധി തരത്തിലുള്ള പരിപാടികൾ ഗൂഗിൾ ആസൂത്രണം ചെയ്യുന്നുണ്ട്. സംഗീത കച്ചേരികൾ, മാർച്ചിംഗ് ബ്രാൻഡുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. അതേസമയം, കമ്പനിക്കുള്ളിൽ തന്നെ അനധികൃതമായി വിവരങ്ങൾ പങ്കിടുന്നതിന് ഗൂഗിൾ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Post Your Comments