ThiruvananthapuramKeralaNattuvarthaLatest NewsNews

ആ​ളി​ല്ലാ​ത്ത വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വർണവും പണവും കവർന്നതായി പരാതി

ക​ര​കു​ളം വേ​ങ്കോ​ട് പ്ലാ​ത്ത​റ ദീ​പു​വി​ന്റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്

നെ​ടു​മ​ങ്ങാ​ട്: ആ​ളി​ല്ലാ​ത്ത വീ​ട് കു​ത്തി​ത്തു​റ​ന്ന് എ​ട്ട​ര പ​വ​ൻ സ്വ​ർ​ണ​ഭ​ര​ണ​വും 2000 രൂ​പ​യും ക​വ​ർ​ന്നതായി പരാതി. ക​ര​കു​ളം വേ​ങ്കോ​ട് പ്ലാ​ത്ത​റ ദീ​പു​വി​ന്റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ദീ​പു​വി​ന്റെ കു​ഞ്ഞി​ന്റെ ചി​കി​ത്സ​യ​ക്കാ​യി മൂ​ന്ന് ദി​വ​സ​മാ​യി ഇ​വ​ർ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മു​ൻ വ​ശ​ത്തെ വാ​തി​ൽ ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് കു​ത്തി തു​റ​ന്ന​താ​യി ക​ണ്ട​ത്.

Read Also : പിറന്നാൾ ആഘോഷിക്കാൻ വന്ന യുവാവിനെ കാമുകിയുടെ അമ്മാവൻ കണ്മുന്നിലിട്ട് വെട്ടിക്കൊന്നു: 18-കാരി ആത്മഹത്യ ചെയ്തു 

താ​ഴെ​ത്തെ​യും മു​ക​ളി​ല​ത്തെ​യും നി​ല​യി​ലെ ര​ണ്ട് അ​ല​മാ​ര​ക​ൾ ത​ക​ർ​ത്താ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. മൂ​ന്ന് മാ​ല, ഒ​രു ബ്രൈ​സ്‌​ല​റ്റ്, വ​ള, ര​ണ്ട് ജോ​ഡി ക​മ്മ​ൽ, കു​ഞ്ഞ് മോ​തി​ര​ങ്ങ​ൾ അ​ട​ക്കം എ​ട്ട​ര പ​വ​നും 2000 രൂ​പ​യും ആ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

സംഭവത്തിൽ വ​ട്ട​പ്പാ​റ പൊ​ലീ​സ് കേ​സെ​ടു​ത്ത് അന്വേഷണം ആരംഭിച്ചു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button