Latest NewsKeralaNews

മഹാരാജാസിലെ മാർക്ക് ലിസ്റ്റ് ഗൂഢാലോചന: കേസിൽ തെറ്റുകാർ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: മഹാരാജാസിലെ മാർക്ക് ലിസ്റ്റ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ തെറ്റുകാർ ആരായാലും ശിക്ഷിക്കപ്പെടും. നടപടി സ്വീകരിക്കുന്നതിന് മാദ്ധ്യമ പ്രവർത്തകരെന്നോ അല്ലാത്തവരെന്നോ വ്യത്യാസമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗൂഢാലോചന നടത്തിയവരെ പുറത്തുകൊണ്ടുവരും. ഗൂഢാലോചനയിൽ ആരൊക്കെ പങ്കെടുത്താലും അവരൊക്കെ കേസിന്റെ ഭാഗമായി കൈകാര്യം ചെയ്യപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: ‘സങ്കി ബുദ്ധി അപാരം തന്നെ, സിനിമയുടെ റിലീസ് ഇപ്പോള്‍ പ്രഖ്യാപിച്ചത് എന്നെ ടോര്‍ച്ചര്‍ ചെയ്യാനുള്ള സൈക്കോളജിക്കല്‍ മൂവ്’

ഏഷ്യാനെറ്റ് റിപ്പോർട്ടർ ഗൂഢാലോചനയിൽ പങ്കാളിയായിട്ടുണ്ടെങ്കിൽ അത് പുറത്തുകൊണ്ടുവരണം. കേന്ദ്രത്തിന്റെ മാധ്യമവേട്ടയുമായി ഇതിനെ താരതമ്യം ചെയ്യേണ്ടതില്ല. ഈ കേസ് തികച്ചും വ്യത്യസ്തമാണ്. ആരെയെങ്കിലും പ്രതിയാക്കണമെന്നോ, ഒഴിവാക്കണമെന്നോ പറയാനാകില്ല. എസ്എഫ്ഐക്കെതിരെ ഗൂഢാലോചന നടത്തി ക്യാമ്പയ്ൻ നടത്താൻ മാധ്യമത്തിന്റെ പേരും പറഞ്ഞ് നടന്നാൽ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ‘എസ്എഫ്ഐക്കാർ നടത്തുന്ന മനുഷ്യവിരുദ്ധവും നിയമവിരുദ്ധവുമായ പ്രവർത്തികൾ മഹാരാജാസിൽ പഠിക്കുന്ന കാലം മുതൽ നേരിട്ടറിയാം’

shortlink

Related Articles

Post Your Comments

Related Articles


Back to top button