ബിഎസ്‍സി കംപ്യൂട്ടർ സയൻസ് പരീക്ഷക്ക് തോറ്റ SFI ക്കാർക്കും പണം കൊടുത്തവർക്കും കേരള സർവകലാശാലയുടെ വ്യാജ പാസ്‌വേഡ് ഉപയോഗപ്പെടുത്തി കൂട്ടി നൽകിയ മാർക്കുകൾ റദ്ദാക്കാനും ബിരുദ സർട്ടിഫിക്കറ്റ് കൈപ്പറ്റിയ 37 പേരുടെ സർട്ടിഫിക്കറ്റുകൾ റദ്ദാക്കാനും സിൻഡിക്കറ്റ് യോഗത്തിന്റെ തീരുമാനം. അറുനൂറോളം വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് ഉൾപ്പെടെ അനധികൃതമായി കൂട്ടി നൽകിയ മാർക്ക് അവരുടെ പ്രൊഫൈലിൽ നിന്നു നീക്കം ചെയ്യാനും സിൻഡിക്കറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്.
മൂന്നു വർഷങ്ങൾക്ക് മുൻപ് നടന്ന വിവാദമായ മാർക്ക് തിരിമറി വിവാദത്തിൽ ഡോ. മോഹനൻ കുന്നുമ്മൽ വൈസ് ചാൻസലറുടെ ചുമതല ഏറ്റടുത്തതോടെയാണ് നടപടികൾ ഇപ്പോൾ ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ ഒരു സെക്‌ഷൻ ഓഫീസറെ സർവീസിൽനിന്നു പിരിച്ചുവിട്ടെങ്കിലും ഇതു സംബന്ധിച്ചു പൊലീസിനു കൃത്യമായി വിവരങ്ങൾ നൽകുകയോ വ്യാജഫലം റദ്ദാക്കാൻ പരീക്ഷാ വിഭാഗത്തിനു നിർദേശം നൽകുകയോ ചെയ്തില്ല.
ജോലി നഷ്ടപ്പെട്ട സെക്‌ഷൻ ഓഫീസർ ഇതിനിടെ ജീവനൊടുക്കിയിരുന്നു. ഡോ. മോഹനൻ കുന്നുമ്മൽ വൈസ് ചാൻസലറുടെ ചുമതല ഏറ്റതിനെ തുടർന്ന് ഇക്കാര്യം സംഭവങ്ങൾ പരിശോധിക്കുകയും സിൻഡിക്കറ്റ് യോഗത്തിൽവച്ചു സർട്ടിഫിക്കറ്റുകളും മാർക്കും റദ്ദാക്കാൻ തീരുമാനം എടുക്കുകയുമാണ് ഉണ്ടായത്. മാർക്ക് തിരിമറി അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട മുൻ വിസി ഡോ. പി.പി.അജയകുമാർ അധ്യക്ഷനായ സമിതി അന്വേഷണം വളരെ തന്ത്ര പൂർവം നീട്ടിക്കൊണ്ട് പോവുകയായിരുന്നു.
അന്വേഷണം വെറും തട്ടിപ്പു പോലെ ആയതോടെ പരീക്ഷ വിഭാഗത്തിന് നടപടി എടുക്കാൻ കഴിയാതെ ആയിരുന്നു. വ്യാജമാർക്ക് ലഭിച്ച ആർക്കും ഇതുവരെ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും ബന്ധപ്പെട്ടവർ വിസിയെ തെറ്റിദ്ധരിപ്പിക്കുകയും ഉണ്ടായി. തോറ്റ വിദ്യാർഥികൾക്കു നൽകിയ വ്യാജ ബിരുദസർട്ടിഫിക്കറ്റുകളും ഉയർന്ന മാർക്കും റദ്ദാക്കുന്നില്ലെന്ന വിവരം സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണറുടെ ശ്രദ്ധയിൽ ഇതിനിടെ പെടുത്തിയിരുന്നു.. ഗവർണറുടെ നിർദേശപ്രകാരമാണ് ഇക്കാര്യം വിസി സിൻഡിക്കറ്റിന്റെ പരിഗണനക്ക് വെക്കുന്നത്.
റദ്ദാക്കിയ സർട്ടിഫിക്കറ്റ് കൈപ്പറ്റിയ പലർക്കും ഇതിനകം വിദേശത്തു ജോലി കിട്ടിയിട്ടുണ്ട്. ഗ്രേസ് മാർക്ക് തിരുത്തി ജയിപ്പിച്ച ഒരു വിദ്യാർഥിക്കു ബിരുദ സർട്ടിഫിക്കറ്റ് നൽകണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ പുനഃപരിശോധനാ ഹർജി നൽകാൻ സർവകലാശാലയുടെ അഭിഭാഷകനു വിസി നിർദേശം നൽകിയിരുന്നെങ്കിലും, തിരിമറിയിലൂടെയാണു ഗ്രേസ് മാർക്ക് കിട്ടിയതെന്ന് വിവരം ഈ വിരുതൻ കോടതിയിൽ പറയാതെ ഒളിച്ചു കളി നടത്തി.. ഈ വിധിക്കെതിരെ അപ്പീൽ നൽകാനും ഇപ്പോൾ സിഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്.
Post Your Comments