ഹിന്ദു ദൈവങ്ങളില്‍ ഏറ്റവും ആദരണീയനാണ് ഹനുമാന്. ദശലക്ഷക്കണക്കിന് ആളുകള്‍ ധൈര്യത്തിനും ശക്തിക്കും വേണ്ടി ഹനുമാനെ ആരാധിക്കുന്നു. ബജ്രംഗബലി എന്നും അറിയപ്പെടുന്ന ഹനുമാന് ചിരഞ്ജീവിയാണ്. ഇനി എന്താണ് ഹനുമാന് ചാലിസ എന്നതിനെ കുറിച്ച് അറിയാം.
Read Also: ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാകില്ല: ഇനി സിപിഎമ്മിലേക്കെന്ന് നടന് ഭീമന് രഘു
ഹനുമാന് ചാലിസ വളരെക്കാലം മുമ്പ് ഗോസായി തുളസീദാസ് അവധി ഭാഷയില്‍ എഴുതിയ കീര്‍ത്തനമാണ്. 40 ദിവസം തടവിലായ തുളസീദാസ് തന്റെ ജയിലില്‍ നിന്ന് ഹനുമാന് ചാലിസ ആലപിക്കുകയും 40 പദ്യങ്ങള്‍ ചൊല്ലുകയും ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു. നിങ്ങള്‍ ഹനുമാന്റെ ഭക്തനാണെങ്കില്‍, അനുഗ്രഹം ലഭിക്കാന്‍ നിങ്ങള്‍ ഹനുമാന് ചാലിസ വായിക്കണം. ഹനുമാന് ചാലിസയിലെ ഈ 40 ശ്ലോകങ്ങള്‍ ദിവസവും ജപിച്ചാല്‍ അത്ഭുതകരമായ ചില ഗുണങ്ങള്‍ ലഭിക്കുമെന്ന് പറയപ്പെടുന്നു.
ഹനുമാന് ചാലിസ രാവിലെയോ വൈകുന്നേരമോ വായിക്കാം. കുളിച്ച ശേഷം രാവിലെ ഹനുമാന് ചാലിസ വായിക്കുക. ഹനുമാന് ചാലിസ വായിക്കുമ്പോള്‍, എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ ഹനുമാന് വരുന്നു എന്നാണ് വിശ്വാസം. ദു:സ്വപ്നം കാണുന്ന, ദുരാത്മാക്കളില്‍ നിന്ന് മുക്തി നേടാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങള്‍ എങ്കില്‍ ഹനുമാന് ചാലിസ വായിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. തിന്മകളെയും ദുഷ്ട ആത്മാക്കളെയും അകറ്റാന്‍ ഭഗവാന് ഹനുമാന് സഹായിക്കുന്നു. തലയിണയ്ക്കടിയില്‍ ഒരു ഹനുമാന് ചാലിസ സൂക്ഷിക്കുന്നതും സഹായിക്കും. ”ഭൂത് പിശാച് നികത് നഹി ആവേന്‍, മഹാവീര്‍ ജബ് നാം സുനാവേ” എന്നതിന്റെ അര്‍ഥം ഹനുമാന്റെ നാമം സ്വീകരിക്കുന്ന ഒരു ഭക്തനെ ഒരു ദുരാത്മാവും ബാധിക്കില്ല എന്നാണ്.
വഴിയിലെ എല്ലാ തടസ്സങ്ങളും നീക്കാന്‍ ഭഗവാന് ഹനുമാന് സഹായിക്കുന്നു. എല്ലാ ദിവസവും രാവിലെ ഹനുമാന് ചാലിസ വായിക്കുന്നത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. മനസ്സിനെ കൂടുതല്‍ ശാന്തമാക്കാന്‍ സഹായിക്കുന്നു. ദിവസം മുഴുവന്‍ സന്തോഷത്തോടെ ഇരിക്കാന്‍ ഹനുമാന് ചാലിസ നിങ്ങളെ സഹായിക്കുന്നു. ഏതൊരു യാത്രയ്ക്കും മുമ്പ് ഹനുമാന് ചാലിസ വായിക്കുന്നത് അപകടങ്ങളും ആപത്തുകളും തടയുവാന്‍ സഹായിക്കും.
പൂര്‍ണ്ണ ഭക്തിയോടെ ഹനുമാന് ചാലിസ വായിക്കുന്നത് എല്ലാ ആഗ്രഹങ്ങളും നിറവേറ്റാന്‍ സഹായിക്കും. ഭഗവാന് ഹനുമാന് നിങ്ങളുടെ ഭക്തി കാണുകയും നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നേടാന്‍ അത്ഭുതകരമായ ശക്തികള്‍ നല്‍കുകയും ചെയ്യുന്നു. ജാതകത്തില്‍ ശനിയുടെ സ്ഥാനം മൂലം ബുദ്ധിമുട്ടുന്ന ആളുകള്‍ ദിവസവും ഹനുമാന് ചാലിസ വായിക്കണം. ശനി ഭഗവാന് ഹനുമാനെ ഭയപ്പെടുന്നുവെന്നും ദിവസവും ഹനുമാന് ചാലിസ വായിക്കുന്നത് ആളുകളുടെ കഷ്ടപ്പാടുകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
ഹനുമാന് ചാലിസ വായിക്കുന്നത് വളരെയധികം ശക്തിയും പോസിറ്റീവ് എനര്‍ജിയും നല്കുന്നു. ഇത് നിങ്ങളെ ഊര്‍ജസ്വലതയും സജീവവുമാക്കുന്നു. തലവേദന, ഉറക്കമില്ലായ്മ, വിഷാദം തുടങ്ങിയ സാധാരണ ആരോഗ്യപ്രശ്നങ്ങളെ അകറ്റി നിര്‍ത്താനും ഇത് സഹായിക്കുന്നു.
വീട്ടില്‍ ദിവസവും ഹനുമാന് ചാലിസ പാരായണം ചെയ്യുന്നത് ഏത് തരത്തിലുള്ള നെഗറ്റീവിറ്റിയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് കുടുംബത്തിലെ വഴക്കുകള്‍ തടയുകയും സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
ഹനുമാന് ചാലിസ പാരായണം ചെയ്യുന്നത് ഏഴരശ്ശനിയുടെ ദോഷഫലങ്ങള്‍ കുറയ്ക്കുകയും ശനി മൂലം കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്യുന്നു.
ദു:സ്വപ്നങ്ങളാല് ബുദ്ധിമുട്ടുന്നവര്‍ക്ക് ഉറങ്ങുന്നതിന് മുമ്പ് ചാലിസ തലയിണയ്ക്കടിയില്‍ വെച്ചാല്‍ നന്നായി ഉറങ്ങാം.
ഹനുമാന് ചാലിസ ചൊല്ലുമ്പോള്‍ സസ്യാഹാരിയാവണം, ബ്രഹ്മചര്യം പാലിക്കണം എന്നൊക്കെ ചിലര്‍ പറയാറുണ്ട്. ആഹാരനിയന്ത്രണത്തിന്റെ ആവശ്യം ഇല്ല. എന്നാല്‍ മദ്യപാനം, പുകവലി, ലഹരിപദാര്‍ത്ഥങ്ങള്‍ ഇവ ഒഴിവാക്കുന്നത് എപ്പോഴും നല്ലതാണ് . ഗൃഹസ്ഥാശ്രമികള്‍ക്കു ബ്രഹ്മചര്യം എന്നാല്‍ തന്റെ ഭാര്യ/ഭര്‍ത്താവ് അല്ലാതെ അന്യരില്‍ ആകൃഷ്ടരാവാതിരിക്കുക എന്നാണ് അര്‍ഥം.
Post Your Comments