KeralaLatest NewsNews

അഖില നന്ദകുമാറിനെതിരെയുള്ള കേസ്; ബിബിസിയുടെ മാധ്യമ സ്വാതന്ത്ര്യത്തിന് പോരാടിയവരാണ് ഇന്ന് ഇരട്ടത്താപ്പ് കാണിക്കുന്നത്

കൊച്ചി: മഹാരാജാസ് കോളേജിലെ മാർക് ലിസ്റ്റ് വിവാദം റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പിണറായി പോലീസിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. സംസ്ഥാനത്തെ മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുളള ശ്രമമാണ് രണ്ടാം പിണറായി സർക്കാർ നടത്തുന്നതെന്ന ആക്ഷേപം ശക്തം. കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, ബെന്നി ബെഹ്നാൻ, കെ സുരേന്ദ്രൻ, കെ യു ഡബ്യു ജെ, വിവിധ പ്രസ്ക്ലബുകൾ, വിവിധ മാധ്യമ സ്ഥാപനങ്ങൾ, സോഷ്യൽ മീഡിയയിലെ പ്രമുഖർ തുടങ്ങി നിരവധി പേരാണ് പൊലീസ് നടപടിക്കെതിരെ വിമർശനവുമായി രംഗത്തെത്തുന്നത്.

മുൻപ് ബി.ബി.സിക്ക് മാധ്യമ സ്വാതന്ത്ര്യം ഉണ്ടാക്കി കൊടുക്കാൻ പോയവരാണ് ഇപ്പോൾ കേരളത്തിലെ മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാൻ ശ്രമിക്കുന്നതെന്ന് ആക്ഷേപവും ഉയരുന്നുണ്ട്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ പരാതിയിലാണ് കാമ്പസിൽ നിന്ന് വാർത്ത തത്സമയം റിപ്പോർട്ട് ചെയ്ത അഖിലയടക്കുളളവരെ പ്രതിചേർത്തത്. അ‍ർഷോയുടെ പരാതിയിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ച് ആണ് കൊച്ചി പോലീസ് കേസന്വേഷിക്കുന്നത്.

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതാതെ പാസായ സംഭവം സത്യസന്ധമായി റിപ്പോർട്ട് ചെയ്തതിന്‍റെ പേരിൽ കേസെടുത്ത പൊലീസിന്റെ അസ്വാഭാവിക നടപടി വിചിത്രമാണെന്നും ജനാധിപത്യ വിരുദ്ധമാണെന്നും സോഷ്യൽ മീഡിയയും ചൂണ്ടിക്കാട്ടുന്നു. പോലീസിന്റേത് തെമ്മാടിത്തരം ആണെന്നും ഇത് അംഗീകരിക്കാൻ ആകില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button