Latest NewsNewsInternational

നിരന്തരമായ കളിയാക്കൽ: 22 കിലോ ഭാരം കുറച്ച യുവതി ആശുപത്രിയിൽ

മോസ്‌കോ: ഭർത്താവിന്റെ നിരന്തരമായ കളിയാക്കലിനെ തുടർന്ന് ഭാരം കുറച്ച യുവതി ആശുപത്രിയിൽ. റഷ്യയിലാണ് സംഭവം. 22 കിലോ ഭാരം കുറച്ച യുവതിയാണ് ആശുപത്രിയിലായത്. ബെൽഗൊറോഡിൽ നിന്നുള്ള യാന ബൊബ്രോവ എന്ന സ്ത്രീയ്ക്കാണ് ഈ അവസ്ഥയുണ്ടായത്. എഴുന്നേൽക്കാൻ പോലുമാകാതെ ആശുപത്രി കിടക്കയിലാണിവർ. ഇതോടെ സ്വന്തം ഭർത്താവും ഇവരെ ഉപേക്ഷിച്ചു.

Read Also: ആറിന്റെ നിറവിൽ കൊച്ചി മെട്രോ! വാർഷികത്തോടനുബന്ധിച്ചുള്ള മെഗാ ഫസ്റ്റിന് ഇന്ന് മുതൽ തുടക്കമായി

ഭർത്താവിന്റെ പരിഹാസം സഹിക്കവയ്യാതെയാണ് യാന തന്റെ ശരീരഭാരം കുറയ്ക്കാൻ ആരംഭിച്ചത്. 22 കിലോ മാത്രമാണ് ഇപ്പോൾ ഇവരുടെ ഭാരം. ശരീരഭാരം അമിതമായി കുറഞ്ഞത് കാരണമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നാണ് ഇവർ ആശുപത്രിയിലായത്.

ഒരു റഷ്യൻ ചാനലിലെ ടോക്ക്‌ ഷോയിൽ ശരീരഭാരം കുറയ്ക്കാനുള്ള കാരണത്തെക്കുറിച്ച് സംസാരിക്കാൻ യാനയ്ക്ക് ക്ഷണം ലഭിച്ചിരുന്നു. ഈ പരിപാടി നടക്കുന്നതിനിടെയാണ് യാനയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ ഇവർ ആശുപത്രിയിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.

Read Also: നി​ർ​ത്തി​യി​ട്ട കാ​റി​നു മു​ക​ളി​ൽ വൈ​ദ്യു​ത പോ​സ്റ്റ് ഒ​ടി​ഞ്ഞു​വീ​ണു: ബൈക്ക് യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button