എറണാകുളം: അതിരപ്പിള്ളി വെറ്റിലപ്പാറ അരൂർ മുഴിയിൽ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോയമ്പത്തൂർ സ്വദേശിയായ അശോകി(35)ന്റെ മൃതദേഹം ആണ് ലഭിച്ചത്.
Read Also : വെള്ളിയാഴ്ച ജുമുഅ സമയത്ത് പിഎസ്‌സി പരീക്ഷ: മാറ്റി വയ്ക്കണമെന്ന് കേരള മുസ്ലീം ജമാഅത്ത്
അതിരപ്പിള്ളി അരൂർമുഴിയിൽ വെച്ചാണ് അപകടം ഉണ്ടായത്. അതിരപ്പിള്ളിയിൽ വിനോദയാത്രയ്ക്ക് വന്ന സൂലൂർ സ്വദേശി അശോകും കുടുംബവും അതിരപ്പിള്ളിയിൽ ഒരു സ്വകാര്യ റിസോർട്ടിൽ താമസിക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അശോക് മുങ്ങി പോവുകയായിരുന്നു.
ഫയർഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് മൃതദേഹം ലഭിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments