Latest NewsKeralaNews

എസ്എഫ്‌ഐയെ പിടിമുറുക്കി വീണ്ടും ലഹരി വിവാദം

തിരുവനന്തപുരം: എസ്എഫ്ഐയില്‍ വീണ്ടും ലഹരി വിവാദം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് സംസ്ഥാന സമിതിയംഗത്തിനെതിരെ ആരോപണമുയര്‍ന്നത്. ഇയാള്‍ ലഹരി ഉപയോഗിക്കുന്ന ഫോട്ടോ പുറത്തുവന്നിട്ടുപോലും നടപടിയുണ്ടായില്ലെന്ന് പാറശാല, വിതുര കമ്മിറ്റികളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നു.

Read Also: നെല്ലിന് ഇനി പുതിയ താങ്ങുവില, പുതുക്കിയ നിരക്കുകൾ അറിയാം

കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട വിവാദത്തിലും വിമര്‍ശനം ഉയര്‍ന്നു. യൂണിവേഴ്സിറ്റി കോളജ് കുത്തുകേസ് പ്രതിയെ മറ്റൊരിടത്ത് ഏരിയ സെക്രട്ടറിയാക്കിയതും ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

ജില്ലാ സെക്രട്ടറി ആദര്‍ശിന്റെ പ്രായവിവാദവും ചര്‍ച്ചയായി. പുതിയ ഭാരവാഹി തിരഞ്ഞെടുപ്പിന് പങ്കെടുക്കുന്ന പ്രതിനിധികള്‍ എസ്എസ്എല്‍സി ബുക്കിന്റെ ഒറിജിനലുമായി എത്തണമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button