രാജ്യത്ത് നെല്ലിന് നൽകുന്ന മിനിമം താങ്ങുവില വർദ്ധിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം നെല്ലിന് 143 രൂപയായാണ് കേന്ദ്രം താങ്ങുവില ഉയർത്തിയിരിക്കുന്നത്. ഇതോടെ, ഒരു ക്വിന്റൽ നെല്ലിന് 2,183 രൂപ താങ്ങുവിലയായി ലഭിക്കും. നെല്ലിന് പുറമേ, ഒക്ടോബർ മുതൽ സെപ്റ്റംബർ വരെയുള്ള ഖാരിഫ് സീസണിലെ വിവിധ വിളകളുടെ താങ്ങുവിലയും ഉയർത്തിയിട്ടുണ്ട്. മറ്റു വിളകളുടെ താങ്ങുവില 5.3 ശതമാനം മുതൽ 10.35 ശതമാനം വരെയാണ് ഉയർത്തിയിരിക്കുന്നത്. കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതിയാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുത്തത്.
കോമൺ ഗ്രേഡ് നെല്ലിന് പുതുക്കിയ താങ്ങുവില 2,183 രൂപയാണ്. അതേസമയം, എ-ഗ്രേഡ് ഇനത്തിൽപ്പെട്ട നെല്ലിന് 2,203 രൂപ വരെ താങ്ങുവില ലഭിക്കുന്നതാണ്. ചോളത്തിന് രണ്ട് വ്യത്യസ്ഥ ഇനങ്ങളിലായി താങ്ങുവില 3,180 രൂപ മുതൽ 3,225 രൂപ വിലയാക്കി ഉയർത്തിയിട്ടുണ്ട്. തുവര പരിപ്പിന് മിനിമം താങ്ങുവില 6,600-ൽ നിന്നും 7,000 രൂപയാക്കി. ഉഴുന്നിന് 350 രൂപ വർദ്ധിപ്പിച്ച് 6,950 രൂപയാക്കിയിട്ടുണ്ട്. നിലക്കടല ക്വിന്റലിന് 5,850 രൂപയിൽ നിന്ന് 6,377 രൂപയായാണ് വർദ്ധിപ്പിച്ചത്.
Also Read: രാജ്യത്തെ ഈ റെയില്‍വേ സ്‌റ്റേഷനില്‍ ഒരു ട്രെയിനും നിര്‍ത്തില്ലെന്ന് റെയില്‍വേയുടെ അറിയിപ്പ്
Post Your Comments