തിരുവനന്തപുരം: മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും എത്തിയതോടെ തിരുവനന്തപുരം പാങ്ങോട് അപകടം. പാങ്ങോട് ഭരതന്നൂരില്‍ ശക്തമായ കാറ്റില്‍ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു. ഭരതന്നൂര്‍ മാറനാട് സ്വദേശി വേണു രാജന്റെ വീടാണ് തെങ്ങ് വീണ് തകര്‍ന്നത്. ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വീഴുമ്പോള്‍ വീടിനകത്ത് ആള്‍ ഉണ്ടായിരുന്നു. എന്നാല്‍ ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാല്‍ ആളപായം ഉണ്ടായില്ല. ഇന്ന് വൈകിട്ട് 5 മണിയോടെ ശക്തമായ കാറ്റ് ഈ ഭാഗങ്ങളില്‍ വീശിയിരുന്നു.
Read Also: ശുദ്ധമായ തട്ടിപ്പാണ് മുഖ്യമന്ത്രി നടത്തുന്നത്: കെ സുരേന്ദ്രൻ
അതിനിടെ കാലവര്‍ഷം കേരളം മുഴുവന്‍ വ്യാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ബിപാര്‍ജോയ് എഫക്ട് കൂടിയായതോടെ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടി മിന്നലും കാറ്റോട് കൂടിയ മഴക്ക് സാധ്യതയെന്നാണ് പ്രവചനം. ജൂണ്‍ 10 മുതല്‍ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം തന്നെ കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Post Your Comments