Latest NewsKeralaNews

ശുദ്ധമായ തട്ടിപ്പാണ് മുഖ്യമന്ത്രി നടത്തുന്നത്: കെ സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ശുദ്ധമായ തട്ടിപ്പാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ട് അദ്ദേഹത്തിന് മാത്രമേ ഗുണമുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: നീർനായയുടെ ആക്രമണം: കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾക്ക് കടിയേറ്റു

സോളാർ കേസിൽ ഒത്തുതീർപ്പ് നടന്നെന്ന് ആദ്യമായി പറഞ്ഞത് ബിജെപിയാണ്. ഇപ്പോൾ അത് സി ദിവാകരനും കോൺഗ്രസ് നേതാക്കളും മുൻ എഡിജിപിയും സമ്മതിച്ചിരിക്കുന്നു. ലാവ്‌ലിൻ കേസിലും കോൺഗ്രസും സിപിഎമ്മും തമ്മിലാണ് ഒത്തുതീർപ്പുണ്ടാക്കിയത്. വിഡി സതീശൻ ചട്ടങ്ങൾ ലംഘിച്ച് വിദേശത്ത് പോയി കോടികൾ പിരിച്ചതും ഒത്തുതീർപ്പാക്കിയതായിരുന്നു. ഇപ്പോൾ അത് വീണ്ടും പിണറായി വിജയൻ എടുത്തിട്ടത് എഐ ക്യാമറ, കെ-ഫോൺ തട്ടിപ്പുകൾ ഒത്തുതീർപ്പാക്കാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്രസർക്കാരിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കെ-ഫോണിന് ചൈനീസ് കേബിളുകൾ കൊണ്ടു വന്നിരിക്കുന്നത്. ശുദ്ധമായ തട്ടിപ്പ് മുഖ്യമന്ത്രി നടത്തുന്നതിനാലാണ് മന്ത്രിമാർ ആരും അദ്ദേഹത്തെ പ്രതിരോധിക്കാൻ രംഗത്ത് വരാത്തതെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

Read Also: ഇൻഫിനിക്സ് സ്മാർട്ട് 7 എച്ച്ഡി വിപണിയിലെത്തി, പ്രധാന സവിശേഷതകൾ പരിചയപ്പെടാം

shortlink

Related Articles

Post Your Comments

Related Articles


Back to top button