വൈപ്പിൻ: മഴയെത്തുടർന്ന് വീട് തകർന്ന് വീണ് മധ്യവയസ്കന് പരിക്കേറ്റു. ചെറായി തിരുമനാംകുന്ന് ക്ഷേത്രത്തിനു സമീപം വാടക വീട്ടിൽ താമസിക്കുന്ന മുട്ടുത്തറ ശശി(59)ക്കാണ് പരിക്കേറ്റത്. ഇയാളെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ ഓട് മേഞ്ഞ് സിമന്റ് കട്ടകൾ കൊണ്ട് നിർമിച്ച വീട് ആണ് തകർന്നുവീണത്. ഈ സമയം വീടിനുള്ളിൽ കിടന്ന് ഉറങ്ങുകയായിരുന്നു ശശി. ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയാണ് അവശിഷ്ടങ്ങൾക്കുള്ളിൽ നിന്ന് ഇയാളെ പുറത്തെടുത്തത്.
ഇയാളെ ഉടനെ ആശുപത്രിയിലെത്തിച്ചു. വാരിയെല്ലിന് തകരാറുണ്ട്. മത്സ്യത്തൊഴിലാളിയായ ശശി അവിവാഹിതനാണ്. ഇയാൾ വീട്ടിൽ തനിച്ചാണ് താമസിക്കുന്നത്.
Post Your Comments