ഭോപ്പാൽ: ഹനുമാൻ ഒരു ഗോത്രവർഗക്കാരനാണെന്നും എല്ലാ ഗോത്രവർഗക്കാരും അദ്ദേഹത്തിന്റെ പിൻഗാമികളാണെന്നുമുള്ള വിവാദ പരാമർശവുമായി കോൺഗ്രസ് എംഎൽഎ ഉമംഗ് സിംഗ്ഹാർ. എംഎൽഎയുടെ പരാമർശത്തിനെതിരെ ബിജെപി രംഗത്ത് വന്നു. ഹനുമാനെ ആദിവാസി എന്ന് വിളിച്ച ഉമംഗ് സിംഗാറിന്റെ പ്രസ്താവന അപമാനം എന്ന് ബിജെപി സംസ്ഥാന വക്താവ് ഹിതേഷ് ബാജ്‌പേയ് പ്രതികരിച്ചു.
വെള്ളിയാഴ്ച ധാർ ജില്ലയിൽ ഒരു റാലിയിൽ സംസാരിക്കവെയാണ് ഉമംഗ് സിംഗ്ഹാർ ഹനുമാനെക്കുറിച്ച് ഈ പ്രസ്താവന നടത്തിയത്. ഭഗവാൻ ഹനുമാൻ ആദിവാസി വിഭാഗത്തിൽപ്പെട്ടവനാണെന്നും എല്ലാ ഗോത്രവർഗക്കാരും അദ്ദേഹത്തിന്റെ പിൻഗാമികളാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയില്‍ കലാകാരന് പ്രാതിനിധ്യം കിട്ടുന്നില്ല, എന്റെ ശബരിമല സിനിമയോട് അവർ താത്പര്യം കാണിച്ചില്ല: രാജസേനന്‍
‘കഥ എഴുതുന്നവർ ട്വിസ്റ്റുകൾ നൽകുന്നു. എന്നാൽ ഹനുമാനും ഗോത്രവർഗക്കാരനാണെന്നാണ് ഞാൻ പറയുന്നത്. അദ്ദേഹം ശ്രീരാമനെ ലങ്കയിലേക്ക് കൊണ്ടുപോയി. അതിനാൽ, ഞങ്ങൾ അവന്റെ സന്തതികളാണ്. ഞങ്ങൾ ബിർസ മുണ്ടയുടെയും താന്ത്യ മാമയുടെയും ഹനുമാന്റെയും പിൻഗാമികളാണ്. ഞങ്ങൾ ഗോത്രവർഗക്കാരാണെന്ന് അഭിമാനത്തോടെ പറയും,’ സിംഗാർ പറഞ്ഞു.
പരാമർശത്തിനെതിരെ ബിജെപി നേതാവ് ഹിതേഷ് ബാജ്‌പേയ് രംഗത്ത് വന്നു. കോൺഗ്രസ് ഹനുമാനെ ദൈവമായി കണക്കാക്കുന്നില്ലെന്ന് ഹിതേഷ് ബാജ്‌പേയ് പറഞ്ഞു. പ്രിയങ്കാ ഗാന്ധിയെയും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിനെയും ടാഗ് ചെയ്‌ത ബാജ്‌പേയ്, ഇതാണോ ഹനുമാന്റെ പാർട്ടിയുടെ ആശയമെന്ന് ചോദിച്ചു. ‘അവർ ഹനുമാൻ ജിയെ ദൈവമായി കണക്കാക്കുന്നില്ല, ഹനുമാൻ ജിയെ ഹിന്ദുക്കൾ ആരാധിക്കുന്നതായി അവർ കരുതുന്നില്ല, അവർ ഹനുമാൻ ജിയെ അപമാനിക്കുന്നു’ ബാജ്പേയ് ട്വിറ്ററിൽ കുറിച്ചു.
Post Your Comments