KeralaLatest NewsNews

മദ്യപാനത്തെ തുടർന്ന് തർക്കം: ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ അടിയേറ്റ് മധ്യവയസ്ക കൊല്ലപ്പെട്ടു: അറസ്റ്റ് 

കോട്ടയം: തലപ്പലം അമ്പാറയിൽ മദ്യപാനത്തെ തുടർന്ന് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്, ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ അടിയേറ്റ് മധ്യവയസ്ക കൊല്ലപ്പെട്ടു. അമ്പാറ സ്വദേശിനി ഭാർഗവിയാണ് (48) കൊല്ലപ്പെട്ടത്. സംഭവത്തില്‍, ഇവർക്ക് ഒപ്പം താമസിച്ചിരുന്ന ബിജുമോൻ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലർച്ചെയാണ് സംഭവം. കഴിഞ്ഞ രണ്ട് വർഷമായി ഭാർഗവിയും ബിജുമോനും ഒരുമിച്ചാണ് താമസിച്ച് വരുന്നത്. ഇരുവരും വേറെ വിവാഹം കഴിച്ചിട്ടുണ്ട്.

മദ്യപിച്ച ശേഷമുണ്ടായ തർക്കത്തെ തുടർന്ന് പാര ഉപയോഗിച്ച് ഇവരെ കൊല്ലുകയായിരുന്നു വെന്നാണ് പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രതി നൽകിയ മൊഴി. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button