Latest NewsIndiaNews

മകന്‍റെ ജന്മദിന ആഘോഷം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിൽ അപകടം: ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം 

ന്യൂഡല്‍ഹി: മകന്‍റെ ജന്മദിനാഘോഷം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിൽ യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. ഡെല്‍ഹിയിലെ ദ്വാരക മേഖലയിലാണ് സംഭവം. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. ഭാരത് വിഹാറിൽ താമസിക്കുന്ന ലഖൻ (37) സഹോദരി ഫൂല(30), ഫുലയുടെ മകള്‍ ദീക്ഷ (10) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന മോട്ടോർ ബൈക്കിനെ  അമിത വേഗതയിലെത്തിയ എസ്‌യുവി കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ലഖന്‍റെ വീട്ടിൽ വെച്ച് നടന്ന ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു സഹോദരിയും കുടുംബവും. ആഘോഷം കഴിഞ്ഞ് ഇവരെ വീട്ടില്‍ എത്തിക്കാന്‍ പോയതായിരുന്നു യുവാവ്. തുടർന്ന് ബൈക്കിൽ ഇവരുമായി ഭാരത് വിഹാറിൽ നിന്ന് സെക്ടർ 17-ലേക്കവേയാണ് അപകടം സംഭവിച്ചത്.

റെഡ് സിഗ്നൽ കണ്ട് ബൈക്ക് നിർത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. പിന്നിൽ നിന്നും അമിത വേഗതയിലെത്തിയ എസ്‌യുവി കാർ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ദ്വാരക ഡിസിപി എം ഹർഷ വർധൻ പറഞ്ഞു. അപകടത്തിൽ മറ്റൊരു ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ലഖന്‍റെ ഭാര്യാ സഹോദരൻ മാതേ (32)ക്കും പരിക്ക് പറ്റി.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പത്തുവയസുകാരി ദീക്ഷ കഴിഞ്ഞ ദിവസം വൈകീട്ടാണ് മരിച്ചത്. സംഭവത്തിൽ അപകടമുണ്ടാക്കിയ എസ്‌യുവി ഡ്രൈവർ ഗോപാൽ നഗർ സ്വദേശി അബ്രാറിനെ (24)  പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button