
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് വൈക്കം വിജയലക്ഷ്മി. വൈക്കം വിജയലക്ഷ്മിയുടെ വിവാഹ മോചനം നേരത്തെ വാർത്തയായിരുന്നു. 2018 ഒക്ടോബർ 22 നാണ് വൈക്കം വിജയലക്ഷ്മിയും മിമിക്രി കലാകാരനായ അനൂപും വിവാഹിതരാവുന്നത്. എന്നാൽ മൂന്ന് വർഷങ്ങൾക്ക് ശേഷം ഇരുവരും വേർപിരിയുകയായിരുന്നു. വിവാഹമോചനത്തെ കുറിച്ച് ഗായിക അധികമൊന്നും തുറന്നു പറഞ്ഞിരുന്നില്ല.
ഇപ്പോഴിതാ, അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി താൻ ചെയ്തിരുന്നുവെന്നും ഒടുവിൽ ഒട്ടും സഹിക്കാൻ കഴിയാതെയാണ് വിവാഹമോചനമെന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും ഗായിക പറയുന്നു. ഇന്ത്യാ ഗ്ലിറ്റ്സ് തമിഴുമായുള്ള അഭിമുഖത്തിലാണ് വിജയലക്ഷ്മിയുടെ പ്രതികരണം. ഒത്തുപോവാൻ പറ്റില്ലെന്ന് മനസ്സിലായതോടെയാണ് ബന്ധം വേണ്ടെന്ന് വെച്ചതെന്ന് വിജയലക്ഷ്മി പറയുന്നു.
‘വിവാഹമോചനം നേടാൻ എളുപ്പമാണ്, കുടുംബ ജീവിതമല്ലേ അഡ്ജസ്റ്റ് ചെയ്ത് നോക്കെന്ന് അച്ഛനും അമ്മയും പറഞ്ഞു. പരമാവധി ശ്രമിച്ചിട്ടും എനിക്ക് പറ്റിയില്ല. ഒടുവിൽ നീ ആലോചിച്ച് തീരുമാനിക്കെന്ന് പറഞ്ഞു. സമൂഹം എന്ത് പറയുമെന്ന് ഞാൻ ആലോചിച്ചിട്ടില്ല. അത് ഞാൻ ഗൗനിക്കുന്നുമില്ല. സംഗീതത്തിൽ എന്നെ നിരുത്സാഹപ്പെടുത്തി. നിയന്ത്രണങ്ങൾ വെച്ചു. അച്ഛനെയും അമ്മയെയും അവഗണിക്കെന്ന് പറഞ്ഞു. എന്നാൽ പറ്റില്ലെന്ന് ഞാൻ വാശി പിടിച്ചു.
വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഞാൻ പൂജാമുറിയിൽ കയറരുത് എന്നൊക്കെ. എല്ലാത്തിനും ദേഷ്യം. തിരിച്ച് ഞാനും ദേഷ്യപ്പെടും. നല്ല മനസുള്ള പുരുഷൻ വന്നാൽ ദൈവത്തെ പോലെ ബഹുമാനിക്കുക. എന്നാൽ എല്ലാത്തിലും നിയന്ത്രിക്കുന്ന പുരുഷന്റെ അടിമയായിരിക്കേണ്ട ആവശ്യമില്ല. പറ്റില്ലെന്ന് പറയാനുള്ള ധൈര്യം വേണമെന്നാണ് തനിക്ക് സ്ത്രീകളോടായി പറയാനുള്ളത്’, വൈക്കം വിജയലക്ഷ്മി പറഞ്ഞു.
Post Your Comments