തൃശ്ശൂര്‍: സംസ്ഥാനത്തെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് ബിജെപി. സമൂഹത്തിന്‍റെ വിവിധ തുറകളില്‍ മികവ് തെളിയിച്ച വനിതകള്‍ തൃശ്ശൂരില്‍ സംഘടിപ്പിക്കുന്ന സ്ത്രീ ശക്തി മോദിക്കൊപ്പം പരിപാടിയില്‍ വേദിയിലെത്തും. ഗായിക വൈക്കം വിജയലക്ഷ്മി, പെന്‍ഷന്‍ കുടിശിക കിട്ടുന്നതിനായി പോരാടിയ മറിയക്കുട്ടി, ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം അംഗം മിന്നു മോൾ ഉൾപ്പടെയുള്ളവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ അറിയിച്ചു.
ഭക്ഷിണേന്ത്യയിലും കേരളത്തിലും ബിജെപിയുടെ അടിത്തറ വർധിപ്പിക്കാനായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ചു മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. ബിജെപിക്കൊപ്പം നിൽക്കുന്ന കൈസ്തവപുരോഹിതർ അടക്കമുള്ളവരെ അധിക്ഷേപിക്കാനാണ് സിപിഎം ശ്രമം.
മത പുരോഹിതൻമാരുൾപ്പെടെ ബിജെപിയിൽ ചേരുന്നവർക്കെതിരായ നീക്കത്തെ നേരിടും. ഇരു മുന്നണികളുടേയും പതനം കേരളത്തിൽ ആസന്നമായിരിക്കുന്നു. വർഗ്ഗീയ, വോട്ട് ബാങ്ക് രാഷ്ടീയത്തിന് കേരളത്തിലിനി ആയുസ്സില്ല.യു ഡി എഫിന്‍റെ 19 എംപിമാരും നിർഗുണ പരബ്രഹ്മങ്ങളായിരുന്നു. എല്‍ഡിഎഫിലെ ആരിഫിന് പാർലമെന്‍റില്‍ എഴുനേറ്റ് നിൽക്കാനാവതില്ലായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു
Post Your Comments