ആദ്യമായി ഹിന്ദി ഗാനവുമായി എത്തുകയാണ് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഡോ. വൈക്കം വിജയലക്ഷ്മി. പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ചിലപ്പോള്‍ പെണ്‍കുട്ടി എന്ന ചിത്രത്തിന് വേണ്ടിയാണ് വിജയലക്ഷ്മി ഹിന്ദി ഗാനം ആലപിക്കുന്നത്. ഡോ. ജെ പി ശര്‍മയാണ് ചിത്രത്തിനായി ഹിന്ദി വരികള്‍ എഴുതുന്നത്. അജയ് സരിഗമയാണ് സംഗീത സംവിധാനം. ഈസ്റ്റ് കോസ്റ്റ് മ്യൂസിക്കാണ് ഗാനങ്ങള്‍ പുറത്തിറക്കുന്നത്. നാളെ വിജയലക്ഷ്മി പാടിയ ഹിന്ദി ഗാനത്തിന്റെ മേക്ക് ഓവര്‍ ഈസ്റ്റ് കോസ്റ്റ് പേജിലൂടെ ആദ്യമായി എത്തും.
READ ALSO: വൈക്കം വിജയലക്ഷ്മിക്ക് അംഗീകാരത്തിന്റെ അപൂർവ്വ നിമിഷങ്ങൾ ; ഒരേ സമയം ഇരട്ട റെക്കോർഡും ഡോക്ടറേറ്റും
ചിത്രത്തില്‍ അഞ്ച് ഗാനങ്ങളാണുള്ളത്. മരുകുന്‍ കാട്ടാക്കട, രാജീവ് ആലുങ്കല്‍, എം കമ്മറുദ്ദീന്, എസ് എസ് ബിജു എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത്. ഡോ. വൈക്കം വിജയലക്ഷ്മി, അഭിജിത്ത് കൊല്ലം, അര്‍ച്ചന വി പ്രകാശ്, ജിന്‍ഷ ഹരിദാസ് , അടുത്തിടെ സോഷ്യല്‍ മീഡിയ തരംഗമായ രാകേഷ് ഉണ്ണി തുടങ്ങിയവരും ഗാനങ്ങള്‍ ആലപിക്കുന്നുണ്ട്.
നവാഗതരായ ആവണി എസ് പ്രസാദും, കാവ്യാ ഗണേശും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയില്‍ സമ്രീൻ രതീഷ് കശ്മീർ പെൺകുട്ടിയായി എത്തും. കൃഷ്ണചന്ദ്രന് ,സുനില്‍ സുഗത , അരിസ്റ്റോസുരേഷ്, ദിലീപ് ശങ്കര്‍, സുനീഷ്ച്ചുനക്കര ശരത്ത്, പ്രീയ രാജീവ്, ശ്രുതി രജനീകാന്ത്, ശിവ മുരളി,ജലജ, നൗഷാദ്, അഡ്വ.മുജീബ് റഹുമാന്‍, തുടങ്ങി ഒട്ടേറെ പുതുമുഖങ്ങളും അഭിനയിക്കുന്നു.
Post Your Comments