KeralaLatest NewsNews

എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍: 44 ഗ്രാം എംഡിഎംഎ കണ്ടെടുത്തു 

പാലക്കാട്: പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍. പട്ടാമ്പി പള്ളിപ്പുറം സ്വദേശി ഷൗക്കത്തലി (38), പുലാമന്തോള്‍ കുരുവമ്പലം സ്വദേശി പ്രണവ് (26) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 44 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.

ബംഗളുരുവില്‍ നിന്നെത്തി പാലക്കാട് സ്റ്റേഷനില്‍ ഇറങ്ങി പട്ടാമ്പിക്ക് പോകുന്നതിനായി പ്ലാറ്റ്‌ഫോമില്‍ നിന്ന് പ്രധാനകവാടം വഴി പുറത്തേക്കിറങ്ങുമ്പോള്‍ സംശയാസ്പദമായി കാണപ്പെട്ടപ്പോഴാണ് ഇവരെ പരിശോധിച്ചത്. പട്ടാമ്പി – കൊപ്പം മേഖലയില്‍ ലഹരി വില്‍പ്പന നടത്തുന്നവര്‍ക്കിടയിലെ മൊത്തവിതരണക്കാരാണ് ഇവര്‍ എന്നാണ് പ്രാഥമികാന്വേഷണത്തില്‍ അറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും പാലക്കാട് എക്‌സൈസ് സര്‍ക്കിളും സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button