KollamKeralaNattuvarthaLatest NewsNews

വീട്ടുജോലിക്കെത്തി വീ​ട്ടു​വ​ള​പ്പി​ൽ നി​ന്ന് സ്​​കൂ​ട്ട​ർ മോ​ഷ്​​ടി​ച്ചു : 22കാരൻ പിടിയിൽ

വി​ല​വൂ​ർ​കോ​ണം മ​ണ്ണ​യം നി​ഥീ​ഷ് ഭ​വ​നി​ൽ മ​ഹി​ലാ​ൽ (22) ആ​ണ് പിടിയിലായത്

പാ​രി​പ്പ​ള്ളി: വീ​ട്ടു​വ​ള​പ്പി​ൽ നി​ന്ന് സ്​​കൂ​ട്ട​ർ മോ​ഷ്​​ടി​ച്ച കേ​സി​ൽ യു​വാ​വ് അറസ്റ്റിൽ. വി​ല​വൂ​ർ​കോ​ണം മ​ണ്ണ​യം നി​ഥീ​ഷ് ഭ​വ​നി​ൽ മ​ഹി​ലാ​ൽ (22) ആ​ണ് പിടിയിലായത്. പാ​രി​പ്പ​ള്ളി പൊ​ലീ​സാണ് പ്രതി പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ചയാണ് കേസിനാസ്പദമായ സംഭവം. അ​ടു​ത​ല​യി​ലെ വീ​ട്ടി​ൽ ജോ​ലി​ക്കാ​യെ​ത്തി​യ മ​ഹി​ലാ​ൽ ബി​ജോ​യ് എ​ന്ന​യാളുടെ വീ​ടി​ന്‍റെ സി​റ്റൗ​ട്ടി​ന് മു​ൻ​വ​ശ​ത്താ​യി പാ​ർ​ക്ക് ചെ​യ്ത സ്​​കൂ​ട്ട​റാ​ണ് മോ​ഷ്​​ടി​ച്ച് ക​ട​ന്ന​ത്. ജോ​ലി ക​ഴി​ഞ്ഞ് തി​രി​കെ​യെ​ത്തി​യ ബി​ജോ​യ് വാ​ഹ​നം മോ​ഷ​ണം പോ​യ​താ​യി മ​ന​സി​ലാ​ക്കി പാ​രി​പ്പ​ള്ളി ​ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ തി​രി​ച്ച​റി​യു​ക​യും സ്കൂ​ട്ട​ർ ക​ണ്ടെ​ത്തു​ക​യുമായിരുന്നു.

Read Also : സംസ്ഥാനത്ത് മഴ ശക്തമാകുന്നു, മൂന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തീവ്ര മഴ: ഈ ജില്ലകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം

സാ​ഹ​ച​ര്യ തെ​ളി​വു​ക​ളു​ടെ​യും മ​റ്റും സ​ഹാ​യ​ത്തോ​ടെ പൊ​ലീ​സ്​ ന​ട​ത്തി​യ ശാ​സ്​​ത്രീ​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​യെ പെ​ട്ടെ​ന്ന് പി​ടി​കൂ​ടു​ന്ന​തി​നും മോ​ഷ​ണ ​മു​ത​ൽ ക​ണ്ടെ​ത്തു​ന്ന​തി​നും ഇ​ട​യാ​യ​ത്. പാ​രി​പ്പ​ള്ളി സ്റ്റേ​ഷ​നി​ൽ മോ​ഷ​ണ കു​റ്റ​ത്തി​ന് ഇ​യാ​ൾ​ക്കെ​തി​രെ മൂ​ന്ന് കേ​സു​ക​ൾ മു​മ്പ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. പാ​രി​പ്പ​ള്ളി ഇ​ൻ​സ്​​പെ​ക്ട​ർ ദീ​പു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ​സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button